താരയുദ്ധത്തിന് കളമൊരുങ്ങി; ഇലവനും ഒബി-വാൻ കെനോബിയും എത്തുന്നു

താരയുദ്ധത്തിന് കളമൊരുങ്ങി; ഇലവനും ഒബി-വാൻ കെനോബിയും എത്തുന്നു

സീരീസ് പ്രേമികളെ ആവേശത്തിലാഴ്ത്തി ‘സ്ട്രേഞ്ചർ തിങ്സ്’ സീസൺ 4 നെറ്റ്ഫ്ലിക്സിലും, ‘ഒബി-വാൻ കെനോബി’ ഡിസ്‌നി പ്ലസിലും എത്തുന്നു. ജൂലൈ 15, 2016 ല്‍ ആണ് നെറ്റ്ഫ്ലിക്സിലൂടെ ആദ്യമായി  ‘സ്ട്രേഞ്ചർ തിങ്സ്’ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നത്. ജോര്‍ജ് ലൂക്കസ്  സൃഷ്ടിച്ച ഒരു ബഹിരാകാശ ഓപ്പറ ഫ്രാഞ്ചൈസിയാണ് ‘സ്റ്റാര്‍ വാര്‍സ്’. ‘സ്റ്റാര്‍ വാര്‍സി’ലെത്തിയ ജെടി മാസ്റ്ററാണ് ‘ഒബി-വാൻ കെനോബി’.

 

ലോകമെമ്പാടും ആരാധകരുള്ള അമേരിക്കൻ സയൻസ് ഫിക്ഷൻ-ഹൊറർ വെബ് പരമ്പരയാണ് ‘സ്ട്രേഞ്ചർ തിങ്സ്’. ഒൻപത് എപ്പിസോസുകളായെത്തുന്ന നാലാം സീസണിലെ പാര്‍ട്ട് 1 ഡഫര്‍ ബ്രദേഴ്സാണ് അവതരിപ്പിക്കുന്നത്.വിനോന റൈഡർ , ഡേവിഡ്‌ ഹാർബർ, ഫിൻ വൂൾഫ്ഹാർഡ് , മില്ലി ബോബി ബ്രൗൺ, ഗറ്റൻ മാതരസ്സോ, കാലബ് മക്ലൂഗ്ലിൻ, നടാലിയ ഡയർ, ചാർലി ഹീറ്റൺ, കാര ബുവോനൊ, എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.ഡേവിഡ് ഹാര്‍ബര്‍ അവതരിപ്പിക്കുന്ന ജിം ഹോപ്പറിന്റെ തിരിച്ചുവരവിനോടൊപ്പം ഇത്തവണ  പരമ്പരയിലെ ശക്തമായ കഥാപാത്രമായ  മാക്സ് മേയ്ഫീല്‍ഡും ഈ സീസണിലെ പ്രധാന ശ്രദ്ധാകേന്ദ്രം ആയിരിക്കുമെന്ന് ഡഫര്‍ ബ്രതെഴ്സ്  അറിയിച്ചിട്ടുണ്ട്. സീസണിലെ ആദ്യ ഭാഗം മെയ്‌ 27 നും, രണ്ടാം ഭാഗം ജൂലൈ 1 നും സ്ട്രീം ചെയ്യും.

ഡിസ്‌നി പ്ലസിലൂടെ എത്തുന്ന ‘ഒബി-വാൻ കെനോബി’യാണ് പ്രേക്ഷകർ കാത്തിരിക്കുന്ന അടുത്ത അമേരിക്കൻ ടെലിവിഷൻ പരമ്പര. സ്റ്റാർ വാർസിലൂടെ അവതരിപ്പിച്ച ഒബി-വാൻ കേനോബി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് പുതിയ മിനിസീരിസ് എത്തുന്നത്. “സ്റ്റാർ വാർസ് : എപ്പിസോഡ് III – റിവെൻജ് ഓഫ് ദി സിത് ന്’പത്ത് വർഷം ശേഷം നടക്കുന്ന കഥയാണ് ഒബി-വാൻ കേനോബി പറയുന്നത്. ഇവാൻ മക് ഗ്രിഗോറാണ് ഒബി-വാൻ കേനോബിയായെത്തുന്നത്.രണ്ട് എപ്പിസോഡുകളായെത്തുന്ന സീരിസ് ഡെബോറാ ചോ സംവിധാനം ചെയ്യുന്നു. ജോബി ഹരോൾഡാണ് ഷോ റണ്ണർ.റുപെർട് ഫ്രണ്ട്, സങ് കങ്, മോസസ് ഇന്ഗ്രാം, ബെന്നി സഫ്‌ദി, ജോയൽ എഡ്ഗർട്ടൻ, ബോനി പീസ്സേ എന്നിവരും സീരിസിലെത്തുന്നു.

Spread the love

Related post

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ദുൽഖർ സൽമാൻ  നായകനാകുന്ന തെലുങ്ക് ചിത്രം ‘സീതാരാമം’ ടീസര്‍ റിലീസായി. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന…
ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ് കൊട്’ തീയേറ്ററുകളിലേക്ക്

ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ്…

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’,’കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബനെ…
സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍ പോസ്റ്റര്‍ റിലീസായി

സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍…

സിനിമാ ജീവിതത്തില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെക്കുന്നതിനിടയില്‍ തന്‍റെ പുതിയ ചിത്രമായ പത്താന്‍റെ മോഷന്‍…

Leave a Reply

Your email address will not be published.