പുതിയ ചുവടുമായി വി ടോക്സ്; വി ടോക്സ് വെബ്സൈറ്റ് ലോഞ്ച് ചെയ്തു

പുതിയ ചുവടുമായി വി ടോക്സ്; വി ടോക്സ് വെബ്സൈറ്റ് ലോഞ്ച് ചെയ്തു

ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടുമായി വി ടോക്സ് വെബ്സൈറ്റ് ലോഞ്ച് ഉത്ഘടനം ചെയ്തു. വി സിനിമാസ് ഇന്റര്‍നാഷണലിന്റെ മാനേജിംഗ് ഡയറക്ട്ടര്‍ കൂടിയായ പദ്മ ഉദയ് ആണ് വെബ്സൈറ്റ് ക്ലിക്ക് ചെയ്ത് ലോഞ്ച് ചെയ്തത്.കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വി ടോക്സ് അഭിമുഖങ്ങള്‍, ചാറ്റ് ഷോസ്, ഒറിജിനല്‍ കണ്‍ടെന്റ്സ്, മൂവി പ്രൊമോഷന്‍ എന്നിവയിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 

 

മുന്‍പ് തന്നെ യൂട്യൂബ്, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ വഴി വി ടോക്സ് കണ്‍ടെന്റുകള്‍ അവതരിപ്പിച്ചിരുന്നു. അതിന്‍റെ അടുത്ത ഘട്ടമായിട്ടാണ് വെബ്സൈറ്റ് ലോഞ്ച് ചെയ്യുന്നത്. ഒരേസമയം വിനോദ ലോകത്തെ വാര്‍ത്തകള്‍ എത്തിക്കുകയും എന്നാല്‍ സാമൂഹിക വിഷയങ്ങളെ പറ്റിയുള്ള അഭിപ്രായങ്ങളും നിലപാടുകളും ചര്‍ച്ചകളും പ്രേക്ഷകരുടെ മുന്നിലെത്തിക്കുക എന്നതാണ് വി ടോക്സിന്റെ പ്രധാന ഉദ്ദേശം.സിനിമാലോകം എന്നതിന് അപ്പുറത്തേക്ക് സമൂഹത്തിന്‍റെ നാനാതുറകളിലുള്ള കലാപരമായ കാഴ്ചകള്‍ കൂടി വി ടോക്സ് കാണികള്‍ക്ക് മുന്നിലെത്തിക്കും.

ഒരു കുപ്രസിദ്ധ പയ്യന്‍, ഓപ്പറേഷന്‍ ജാവ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച വി സിനിമാസ് ഇന്റര്‍നാഷണലിന്റെ പങ്കാളികളായ പദ്മ ഉദയ്, അരവിന്ദ് പദ്മ ഉദയ്, ഉദയ് രാമചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിടുന്നു. മാത്യൂ തോമസ്‌, നസ്ലന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ‘നെയ്മറാ’ണ് വി സിനിമാസ് ഇന്റര്‍നാഷണലിന്റെ വരാനിരിക്കുന്ന പുതിയ ചിത്രം.

Spread the love

Related post

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ദുൽഖർ സൽമാൻ  നായകനാകുന്ന തെലുങ്ക് ചിത്രം ‘സീതാരാമം’ ടീസര്‍ റിലീസായി. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന…
ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ് കൊട്’ തീയേറ്ററുകളിലേക്ക്

ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ്…

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’,’കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബനെ…
സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍ പോസ്റ്റര്‍ റിലീസായി

സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍…

സിനിമാ ജീവിതത്തില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെക്കുന്നതിനിടയില്‍ തന്‍റെ പുതിയ ചിത്രമായ പത്താന്‍റെ മോഷന്‍…

Leave a Reply

Your email address will not be published.