ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം  ധനുഷ്-അനിരുധ് ഒന്നിക്കുന്നു; ‘തിരുചിത്രാമ്പലം’ റിലീസിനൊരുങ്ങുന്നു

ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം  ധനുഷ്-അനിരുധ് ഒന്നിക്കുന്നു; ‘തിരുചിത്രാമ്പലം’ റിലീസിനൊരുങ്ങുന്നു

മിത്രൻ ജവഹർ സംവിധാനം ചെയ്ത് ധനുഷ് നായകനായെത്തുന്ന ‘തിരുചിത്രാമ്പലം’ റില്ലീസിനെത്തു
ന്നു. വലിയ ഒരിടവേളയ്ക്ക് ശേഷം ധനുഷ്-അനിരുധ് കൂട്ടുകെട്ടിലെത്തുന്ന ചിത്രം കൂടിയാകും ‘തിരുചിത്രാമ്പലം’. മലയാളി കൂടിയായ നിത്യാ മേനോൻ, ചിത്രത്തിൽ നായികയായെത്തുന്നു. റാഷി ഖന്ന, പ്രിയ ഭവാനി ശങ്കർ എന്നിവരാണ് ‘തിരുചിത്രാമ്പല’ത്തിലെ മറ്റ് നായികമാർ.

പ്രകാശ് രാജ്, ഭാരതി രാജ എന്നിവരും സിനിമയിൽ ശക്തമായ വേഷങ്ങളിലെത്തുന്നു ണ്ട്. മിത്രൻ ജവഹറോടൊപ്പം വർഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവർ ചേർന്ന് രചന നിർവഹിച്ചിരിക്കുന്നു.
ഓം പ്രകാശ് ‘ ചായാഗ്രഹണം നിർവഹിക്കുന്ന സിനിമയിൽ പ്രസന്ന ജി കെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.

കലാനിധി മാരൻ നിർമിക്കുന്ന ‘തിരുചിത്രാമ്പലം’ ജൂലൈ 1 ന് തിയറ്ററിൽ എത്തും. സൺ പിക്ച്ചേഴ്സ് ബാനറിലെത്തുന്ന ‘തിരുചിത്രാമ്പലം’ റെഡ് ജയന്റ് മൂവീസാണ് വിതരണം ചെയ്യുന്നത്. വേൽരാജ് സംവിധാനം ചെയ്ത ‘വേലയില്ലാ പട്ടധാരി’യാണ് ധനുഷ്-അനിരുധ് കൂട്ടുകെട്ടിൽ ഏറ്റവും ഒടുവിൽ റിലീസായ സിനിമ.

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.