കിംഗ് ആകാന്‍ ‘കോബ്ര’യെത്തുന്നു; ചിയാന്‍ വിക്രം ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു  

കിംഗ് ആകാന്‍ ‘കോബ്ര’യെത്തുന്നു; ചിയാന്‍ വിക്രം ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു  

വിവിധ ഗെറ്റപ്പുകളിൽ സൂപ്പർ താരം ചിയാൻ വിക്രം നായകനായെത്തുന്ന ചിത്രം ‘കോബ്ര’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ‘കോബ്ര’ ആഗസ്റ്റ് 11ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ വിക്രം സിനിമയിലെത്തുന്നു. ‘ഇമൈക നൊടികൾ’, ‘ഡിമാന്‍റെ കോളനി’ എന്നീ സൂപ്പർഹിറ്റ് സിനിമകളൊരുക്കിയ ആർ. അജയ് ജ്ഞാനമുത്തുവാണ് സിനിമ സംവിധാനം ചെയ്യുന്നത് .

‘കെജിഫി’ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് ‘കോബ്ര’യില്‍   നായികയായെത്തുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താന്‍ സിനിമയില്‍ മറ്റൊരു ശക്തമായ വേഷത്തില്‍ എത്തുന്നു. മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ എന്നിവരും ‘കോബ്ര’യില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ‘കോബ്ര’, സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമറാണ്  നിർമിക്കുന്നത്.

എ. ആർ. റഹ്മാന്‍  സംഗീത സംവിധാനം നിർവഹിച്ച ‘കോബ്ര’യിലെ റിലീസ് ചെയ്ത രണ്ടു ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഹരീഷ് കണ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയില്‍ എഡിറ്റിംഗ് നിർവഹിക്കുന്നത് ഭുവൻ ശ്രീനിവാസനാണ്. ‘കഡാരം കൊണ്ടാന്‍’ ശേഷം തിയറ്ററുകളില്‍ റിലീസിനെത്തുന്ന വിക്രം ചിത്രം കൂടിയാകും ‘കോബ്ര’

Spread the love

Related post

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ദുൽഖർ സൽമാൻ  നായകനാകുന്ന തെലുങ്ക് ചിത്രം ‘സീതാരാമം’ ടീസര്‍ റിലീസായി. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന…
ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ് കൊട്’ തീയേറ്ററുകളിലേക്ക്

ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ്…

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’,’കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബനെ…
സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍ പോസ്റ്റര്‍ റിലീസായി

സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍…

സിനിമാ ജീവിതത്തില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെക്കുന്നതിനിടയില്‍ തന്‍റെ പുതിയ ചിത്രമായ പത്താന്‍റെ മോഷന്‍…

Leave a Reply

Your email address will not be published.