‘രോമാഞ്ച’വുമായി സൗബിന്‍ ഷാഹിറെത്തുന്നു; ഒപ്പം അര്‍ജുന്‍ അശോകനും  

‘രോമാഞ്ച’വുമായി സൗബിന്‍ ഷാഹിറെത്തുന്നു; ഒപ്പം അര്‍ജുന്‍ അശോകനും  

സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ  കേന്ദ്രകഥാപാത്രങ്ങളാക്കി, നവാഗത സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘രോമാഞ്ചം’. ‘ഗപ്പി’ , ‘അമ്പിളി’ എന്നീ സിനിമകളിലൂടെ നിരൂപക പ്രശംസ നേടിയ ജോണ്‍പോള്‍ ജോര്‍ജ്ജാണ് ‘രോമാഞ്ചം’ നിര്‍മിക്കുന്നത്. ചെമ്പന്‍ വിനോദും സിനിമയില്‍ ശക്തമായ വേഷത്തിലെത്തുന്നു. ഹൊറര്‍ കോമഡി സ്വഭാവമുള്ള സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍, നടന്‍ സൗബിന്‍ ഷാഹിറും അര്‍ജുന്‍ അശോകനും തങ്ങളുടെ ഇന്സ്റ്റഗ്രാം പേജുകളിലൂടെ പങ്കുവെച്ചിരുന്നു.

ജോണ്‍ പോളിനൊപ്പം, ഛായാഗ്രഹകന്‍ ഗിരീഷ് ഗംഗാധരനും  നടന്‍ സൗബിന്‍ ഷാഹിറും ‘രോമാഞ്ച’ത്തില്‍ നിര്‍മ്മാണപങ്കാളികളായെത്തുന്നു. സനു താഹിറാണ് ‘രോമാഞ്ചത്തി’ന്‍റെ ചായാഗ്രഹണം നിര്‍വഹിക്കുന്നത്. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സിന്റെയും ഗപ്പി സിനിമാസിന്റെയും ബാനറുകളില്‍ തിയറ്റര്‍ റിലീസായാണ് രോമാഞ്ചം എത്തുന്നത്. സുഷിന്‍ ശ്യാo സംഗീതസംവിധാനം നിര്‍വഹിക്കുന്ന സിനിമയില്‍ എം. ആര്‍. രാജാകൃഷ്ണന്‍ സൗണ്ട് ഡിസൈന്‍ കൈകാര്യം ചെയ്യുന്നു.

കിരണ്‍ ദാസ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ‘രോമാഞ്ച’ത്തിനു വേണ്ടി   മഷര്‍ ഹംസ വസ്ത്രാലങ്കാരമൊരുക്കുന്നു. സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാമും, അന്നം ജോണ്‍പോളും ‘രോമാഞ്ച’ത്തില്‍ സഹനിര്‍മാതാകളായെത്തുന്നു. സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്ത  ‘ജാക്ക് എൻ ജില്ലാ’ണ് സൗബിന്‍ ഷാഹിറിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം. ജൂണില്‍ റിലീസാകുന്ന രാജീവ്‌ രവിയുടെ ‘തുറമുഖ’മാണ് അര്‍ജുന്‍ അശോകന്‍റെ  വരാനിരിക്കുന്ന സിനിമ.

Spread the love

Related post

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ദുൽഖർ സൽമാൻ  നായകനാകുന്ന തെലുങ്ക് ചിത്രം ‘സീതാരാമം’ ടീസര്‍ റിലീസായി. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന…
ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ് കൊട്’ തീയേറ്ററുകളിലേക്ക്

ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ്…

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’,’കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബനെ…
സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍ പോസ്റ്റര്‍ റിലീസായി

സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍…

സിനിമാ ജീവിതത്തില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെക്കുന്നതിനിടയില്‍ തന്‍റെ പുതിയ ചിത്രമായ പത്താന്‍റെ മോഷന്‍…

Leave a Reply

Your email address will not be published.