ആക്ഷനും അരകിറുക്കുമുള്ള പാതിരി ; സിജു വിൽ‌സന്റെ ‘വരയൻ’ റിലീസായി

ആക്ഷനും അരകിറുക്കുമുള്ള പാതിരി ; സിജു വിൽ‌സന്റെ ‘വരയൻ’ റിലീസായി

സിജു വിൽ‌സൻ കേന്ദ്രകഥാപാത്രമായെത്തുന്ന ‘വരയൻ’ റിലീസ് ചെയ്തു. നവാഗതനായ ജിജോ ജോസഫ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഫാദർ ഡാനി കപ്പൂച്ചിനാണ്. സത്യം സിനിമാസിന്റെ ബാനറിൽ, എ.ജി. പ്രേമചന്ദ്രൻ നിർമിക്കുന്ന ‘വരയനി’ൽ നായികയായെത്തുന്നത് ലിയോണ ലിഷോയാണ്. കുപ്രസിദ്ധി നേടിയ ഒരു നാട്ടിലേക്ക് ആക്ഷനും അരകിറുക്കുമുള്ള, സിജുവിന്റെ   എബി എന്ന കപ്പൂച്ചിൻ വൈദികനെത്തുന്നതും, തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറഞ്ഞുവെക്കുന്നത്.

മണിയൻപിള്ള രാജു,  വിജയരാഘവൻ, ജോയ് മാത്യു, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി, ബൈജു എഴുപുന്ന, അംബിക മോഹൻ, അരിസ്റ്റോ സുരേഷ് എന്നീ താരങ്ങളും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള ‘വരയനി’ലെ സംഘട്ടന രംഗങ്ങളൊരുക്കിയിരിക്കുന്നത് ആൽവിൻ അലക്സാണ്. പ്രകാശ്‌ അലക്സാണ് സിനിമയിലെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ‘വരയനി’ൽ ടൈഗർ,എന്ന  കഥാപാത്രമായി ഒരു നായയും സിജു വിൽസനൊപ്പം എത്തുന്നുണ്ട്.

നാഥൻ മണ്ണൂർ കലാസംവിധാനം ഒരുക്കുന്ന ‘വരയനി’ല്‍ വസ്ത്രാലങ്കാരമൊരുക്കുന്നത്  സമീറ സനീഷാണ്. ജോണ്‍ കുട്ടി എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നു. സാമൂഹ്യപരിഷ്കര്‍ത്താവും, ജാതിവ്യവസ്ഥയ്ക്കെതിരെ ചോദ്യവുമുയര്‍ത്തിയ, പോരാളിയുമായ  ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ  ജീവിതകഥയെ അടിസ്ഥാനമാക്കി,  വിനയൻ ഒരുക്കുന്ന ‘പത്തൊന്‍പതാം നൂറ്റാണ്ട്’ ആണ് സിജുവിന്റെ ഇറങ്ങാനിരിക്കുന്ന ചിത്രം‌.

Spread the love

Related post

മികച്ച പ്രകടനവുമായി സൗബിന്‍ എത്തുന്നു; ‘ഇലവീഴാപൂഞ്ചിറ’ ട്രെയിലര്‍ റിലീസായി

മികച്ച പ്രകടനവുമായി സൗബിന്‍ എത്തുന്നു; ‘ഇലവീഴാപൂഞ്ചിറ’ ട്രെയിലര്‍ റിലീസായി

സൗബിന്‍ ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ‘ഇലവീഴാപൂഞ്ചിറ’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി.…
പൃഥ്വിരാജിന്റെി ‘കടുവ’എത്താന്‍ വൈകും; റിലീസ് തീയതി മാറ്റി

പൃഥ്വിരാജിന്റെി ‘കടുവ’എത്താന്‍ വൈകും; റിലീസ് തീയതി മാറ്റി

ഷാജി കൈലാസിന്റെ  സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് ‘കടുവ’. ജൂണ്‍ 30ന് റിലീസ് ചെയ്യുമെന്നു…
മാര്‍വലിനെ മലര്‍ത്തിയടിച്ച് ടോം ക്രൂസ്; കളക്ഷനില്‍ ഒന്നാമനായി ‘ടോപ് ഗൺ: മാവ്റിക്’

മാര്‍വലിനെ മലര്‍ത്തിയടിച്ച് ടോം ക്രൂസ്; കളക്ഷനില്‍ ഒന്നാമനായി ‘ടോപ് ഗൺ:…

ഈ വർഷത്തെ വേള്‍ഡ് വൈഡ് കളക്ഷനിൽ ഒന്നാമതെത്തി ടോം ക്രൂസിന്‍റെ ‘ടോപ് ഗൺ: മാവ്റിക്’ റെക്കോഡിട്ടു.…

Leave a Reply

Your email address will not be published.