
പൃഥ്വിരാജിന് ശേഷം മഞ്ജു വാര്യര്‍; ‘ജാക്ക് എൻ ജിൽ’ ഈയാഴ്ച റിലീസിനെത്തുന്നു
- Stories
മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമായി പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവൻ സംവിധാനം നിർവഹിക്കുന്ന ‘ജാക്ക് എൻ ജിൽ’ റിലീസിനെത്തുന്നു. സിനിമയില്‍ കാളിദാസ് ജയറാമും മറ്റൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ‘ഉറുമി’യ്ക്ക് ശേഷം സന്തോഷ് ശിവൻ മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ‘ജാക്ക് എൻ ജില്ലി’നുണ്ട്. അന്തരിച്ച നടന് നെടുമുടി വേണു, ഇന്ദ്രൻസ്, സൗബിൻ ഷഹീർ, ബേസിൽ ജോസഫ്, അജു വർഗീസ്, എസ്തർ അനിൽ എന്നീ താരങ്ങളും സിനിമയില്‍ മറ്റ് കഥാപാത്രങ്ങളായെത്തുന്നു.
സന്തോഷ് ശിവൻ തന്നെ ഛായഗ്രഹണം നിര്‍വഹിക്കുന്ന ‘ജാക്ക് എൻ ജിൽ’, ഗോകുലം ഗോപാലനും സന്തോഷ് ശിവനും എം പ്രശാന്ത് ദാസും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. സന്തോഷ് ശിവനും അജിൽ എസ് എമ്മും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിന്റെയും സീമാസ് ഫിലിംസിന്റെയും ബാനറിലാണ് റിലീസിനെത്തുക. ജേക്സ് ബിജോയ്, ഗോപി സുന്ദര്‍, റാം സുരേന്ധര് എന്നിവര്‍ ചേര്‍ന്നാണ് സിനിമയിലെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
‘ജാക്ക് എൻ ജില്ലി’ലെ മഞ്ജു ആലപിച്ച ‘കിം കിം’ എന്ന ഗാനം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍തരംഗമായിരുന്നു. ജേക്സ് ബിജോയിയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. രഞ്ജിത് ടച്ച് റിവറാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ഫാന്റസി കലര്‍ന്ന സിനിമ, ജോയ് മൂവി പ്രോഡക്ഷൻസാണ് തീയറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്. ‘ജാക്ക് എൻ ജിൽ’ മെയ് 20 ന് തീയെറ്ററുകളില് എത്തും.