അഭിമാനമാകാന്‍ ‘സി സ്പെയ്സ്’ ; ഇന്ത്യയിലെ ആദ്യ സര്‍ക്കാര്‍ ഒടിടി  പ്ലാറ്റ്ഫോം

അഭിമാനമാകാന്‍ ‘സി സ്പെയ്സ്’ ; ഇന്ത്യയിലെ ആദ്യ സര്‍ക്കാര്‍ ഒടിടി  പ്ലാറ്റ്ഫോം

കേരളപിറവി ദിനത്തില്‍ തുടക്കം കുറിക്കാന്‍ തയ്യാറെടുത്ത് കേരളത്തിന്റെ സ്വന്തം ഒടിടി  പ്ലാറ്റ്ഫോമായ ‘സി സ്പെയ്സ്’. സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ പുരസ്കാരം നേടിയ ചിത്രങ്ങളുള്‍പ്പടെ, ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്‍ററികള്‍ എന്നിവ ‘സി സ്പെയ്സി’ ലൂടെ ആസ്വദിക്കാന്‍ സാധിക്കും. തുടക്കത്തില്‍, മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളില്‍ ലഭിക്കാത്ത, മലയാളം ഉള്‍പ്പടെ മറ്റ് ഭാഷകളിലെ രണ്ടായിരത്തോളം പഴയ സിനിമകളായിരിക്കും ഒടിടി  പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലെക്കെത്തുക.

നിലവില്‍, സിനിമാസ്വാദനത്തിനായി നിരവധി ഒടിടി  പ്ലാറ്റ്ഫോമുകളുണ്ടെങ്കിലും, ഇന്ത്യയിലെ ആദ്യ സര്‍ക്കാര്‍ ഒടിടി  പ്ലാറ്റ്ഫോമാണ് ‘സി സ്പെയ്സ്’. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴില്‍ സാംസ്കാരിക വകുപ്പാണ് ഒടിടി  പ്ലാറ്റ്ഫോമൊരുക്കുന്നത്. ‘പേ പെര്‍ വ്യു’ എന്ന രീതിയിലായിരിക്കും നിര്‍മാതാവിന് പണം ലഭിക്കുക. . ‘പേ പെര്‍ വ്യു’ സംവിധാനത്തില്‍ മുന്‍കൂട്ടി പണം അടയ്ക്കേണ്ടതില്ല. ഇതേ കാരണം കൊണ്ട് തന്നെ, ‘സി സ്പെയ്സ്’ നഷ്ടമാകില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.

തീയറ്റര്‍ റിലീസിന് ശേഷം മാത്രമായിരിക്കും സിനിമകള്‍ ‘സി സ്പെയ്സി’ല്‍ എത്തുന്നത്. അതിനാല്‍, സര്‍ക്കാരിന്റെ ഈ പുതിയ സംരംഭം തീയറ്ററുകള്‍ക്ക് ഒരുവിധത്തിലുമുള്ള കോട്ടവുമുണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 1 മുതല്‍ കെ. എസ്. എഫ്. ഡി. സി. ഹെഡ് ഓഫീസ്, ചിത്രാഞ്ജലി സ്റ്റുഡിയോ എന്നീ സ്ഥാപനങ്ങളിലൂടെ ‘സി സ്പെയ്സി’ലേയ്ക്ക് സിനിമകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

 

 

Spread the love

Related post

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ദുൽഖർ സൽമാൻ  നായകനാകുന്ന തെലുങ്ക് ചിത്രം ‘സീതാരാമം’ ടീസര്‍ റിലീസായി. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന…
ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ് കൊട്’ തീയേറ്ററുകളിലേക്ക്

ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ്…

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’,’കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബനെ…
സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍ പോസ്റ്റര്‍ റിലീസായി

സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍…

സിനിമാ ജീവിതത്തില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെക്കുന്നതിനിടയില്‍ തന്‍റെ പുതിയ ചിത്രമായ പത്താന്‍റെ മോഷന്‍…

Leave a Reply

Your email address will not be published.