
ഞെട്ടിക്കുന്ന മേക്കോവറില്‍ ഇന്ദ്രന്‍സ്; റിലീസിനൊരുങ്ങി ‘ഉടല്’
- Stories
രതീഷ് രഘുനന്ദൻ രചനയും സംവിധാനവും നിർവഹിച്ച്, ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായി എത്തുന്ന ‘ഉടല്’ റിലീസിനെത്തുന്നു. ‘ഉടല്’ ഈ കാലത്തിന്റെ കഥ പറയുന്ന സിനിമയാണെന്നും, ‘ഉടലി’ന്റെ ചിത്രീകരണ വേളയില്‍ അടികൊണ്ട് വശം കെട്ടെന്നും, റിലീസുമായി ബന്ധപ്പെട്ട് എഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. രതീഷ് രഘുനന്ദൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയില്‍, ധ്യാൻ ശ്രീനിവാസനും ദുർഗ കൃഷ്ണയും മറ്റു പ്രധാനവേഷങ്ങളിലെത്തുന്നു.
‘അഞ്ചാം പാതിര’യ്ക്ക് ശേഷം ഇന്ദ്രന്‍സ് നെഗറ്റീവ് റോളിലെത്തുന്ന ‘ഉടലി’ലെ കഥാപാത്രത്തിന്റെ വേറിട്ട മേക്കോവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. സിനിമയിലെ മേക്കപ്പ് ഒരുക്കിയിരിക്കുന്നത് രാജേഷ് നെന്മാറയാണ് . ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലന് നിർമിക്കുന്ന സിനിമയില്‍ മനോജ് പിള്ള ചായാഗ്രഹണം നിര്‍വഹിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഒരുപാട് പ്രാധാന്യമുള്ള ചിത്രത്തില്‍, സംഘട്ടനമൊരുക്കിയിരിക്കുന്നത് മാഫിയ ശശിയാണ്.
‘ഉടലി’ലെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വില്ല്യം ഫ്രാന്‍സീസാണ്. സഹസ് ബാല കലാസംവിധാനമൊരുക്കുന്ന ചിത്രത്തില്‍, ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സന്തോഷ് പട്ടാമ്പിയാണ്. ‘ഉടലി’ന്റെ ടീസര്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ‘ഉടല്’ മെയ് 20 ന് തീയെറ്ററുകളില് എത്തും.