‘ഖോ-ഖോ’ ടീം വീണ്ടുമൊന്നിക്കുന്ന ‘കീടം’ റിലീസിനൊരുങ്ങുന്നു.

‘ഖോ-ഖോ’ ടീം വീണ്ടുമൊന്നിക്കുന്ന ‘കീടം’ റിലീസിനൊരുങ്ങുന്നു.

രജിഷ വിജയൻ കേന്ദ്ര കഥാപാത്രമായി  എത്തുന്ന ‘കീടം’ മെയ് 20 ന് റിലീസിനെത്തും. രാഹുൽ റിജി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനിവാസനും ചിത്രത്തില്‍ ശക്തമായ വേഷത്തിലെത്തുന്നു. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസും ഫെയറി ഫ്രെയിംസ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

 

വിജയ് ബാബു, മണികണ്ഠൻ പട്ടാമ്പി, ആനന്ദ് മൻമഥൻ, രഞ്ജിത് ശേഖർ നായർ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നത്. രജിഷ വിജയൻ കേന്ദ്ര കഥാപാത്രമായ ഖൊ-ഖൊ എന്ന ചിത്രത്തിന്റെ ടീം തന്നെയാണ് ‘കീടം’ എന്ന പുതിയ ചിത്രത്തിലും അണിനിരക്കുന്നത്. ഒരു ത്രില്ലർ ചിത്രമായി ഒരുങ്ങുന്ന ‘കീട’ത്തില്‍ സിദ്ധാര്‍ത്ഥ പ്രദീപ് സംഗീതസംവിധാനം നിര്‍വഹിക്കുന്നു. വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്.

കാലികപ്രസക്തിയുള്ള വിഷയമാണ് സൈബര്‍ ത്രില്ലര്‍ ആയി ഒരുക്കുന്ന ചിത്രം സംസാരിക്കുന്നത്. രാകേഷ് ധരനാണ് ചിത്രത്തിന്റെ ഛായാ​ഗ്രണം നിർവഹിച്ചിരിക്കുന്നത്. ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിങ് കൈകാര്യം ചെയ്യുന്നു. സതീശ് നെല്ലായ കലസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വസ്ത്രാലങ്കാരം ഒരുക്കുന്നത്  മെര്‍ലിന്‍ ലിസബെത്താണ്.

Spread the love

Related post

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ദുൽഖർ സൽമാൻ  നായകനാകുന്ന തെലുങ്ക് ചിത്രം ‘സീതാരാമം’ ടീസര്‍ റിലീസായി. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന…
ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ് കൊട്’ തീയേറ്ററുകളിലേക്ക്

ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ്…

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’,’കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബനെ…
സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍ പോസ്റ്റര്‍ റിലീസായി

സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍…

സിനിമാ ജീവിതത്തില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെക്കുന്നതിനിടയില്‍ തന്‍റെ പുതിയ ചിത്രമായ പത്താന്‍റെ മോഷന്‍…

Leave a Reply

Your email address will not be published.