
വീണ്ടുമൊരു ദിനോസര്‍ യുഗവുമായി ‘ജുറാസിക് വേള്‍ഡ്: ഡൊമിനിയന്‍’ എത്തുന്നു.
- Stories
ജുറാസിക് വേൾഡ് സീരിസിലെ അവസാന ചിത്രമായ ‘ജുറാസിക് വേൾഡ് ഡൊമിനിയന്റെ’ അഡ്വാൻസ് ബുക്കിംഗ് സെലെക്ടഡ് സിറ്റികളിൽ ആരംഭിച്ചു. ചിത്രം ജൂൺ 10ന് തിയറ്ററുകളിൽ എത്തുന്നു. IMAX 3D , 4DX & 2D എന്നിങ്ങനെ എത്തുന്ന ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗ് എന്നീ ഭാഷകളിൽ ആയിട്ടാണ് പുറത്തിറങ്ങത്. ജുറാസിക് വേള്‍ഡിന്റെ രണ്ട് ഭാഗങ്ങളുടെ ഇരട്ടി വലിപ്പത്തിലുള്ള ക്യാൻവാസിൽ ആണ് ഈ അവസാന ഭാഗം ഒരുക്കിയിരിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും ചിത്രം പ്രേക്ഷകർക്ക് വമ്പനൊരു ദൃശ്യവിരുന്ന് തന്നെയാകും സമ്മാനിക്കുകയെന്നത് വ്യക്തമായിരുന്നു. ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ് ഹോവാര്‍ഡ്, ലോറ ഡേൺ, സാം നീൽ, ജെഫ് ഗോൾഡ്ബ്ലം, ഡാനിയെല്ല, ഇസബെല്ല സെർമൻ, ജസ്റ്റിസ് സ്മിത്ത്, ഒമർ സൈ, ബി.ഡി.വോങ് തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. ജുറാസിക് വേൾഡ് ഒരുക്കിയ കോളിൻ ട്രെവറോ ആണ് ഡൊമിനിയൻ സംവിധാനം ചെയ്യുന്നത്.
2018ൽ റിലീസ് ചെയ്ത ‘ജുറാസിക് വേൾഡ് ഫാളെൻ കിങ്ഡം’ എന്ന സിനിമയുടെ തുടർച്ചയായാണ് ഈ ചിത്രം വരുന്നത്. കൃത്രിമമായി നിർമിച്ച ഡൈനോസേർസ് മനുഷ്യവാസമുള്ള സ്ഥലത്തേക്ക് രക്ഷപ്പെടുന്നിടത്തായിരുന്നു ഫാളെൻ കിങ്ഡം അവസാനിക്കുന്നത്. അതിനു ശേഷം ഈ ലോകത്ത് പിന്നീട് എന്ത് സംഭവിക്കും എന്നതാണ് ഇനി വരാന്‍ പോകുന്ന ജുറാസിക് വേള്‍ഡ് ഡൊമിനിയൻ പറയാന്‍ പോകുന്നത്. എ എസ് ദിനേശ്, ശബരി എന്നിവരാണ് ചിത്രത്തിന്റെ പി ആർ ഓ ആയി പ്രവര്‍ത്തിക്കുന്നത്.