രാജകീയ പ്രൗഢിയിൽ നിക്കി – ആദി താരവിവാഹം

രാജകീയ പ്രൗഢിയിൽ നിക്കി – ആദി താരവിവാഹം

താരറാണി നിക്കി ഗൽറാണിയുടെയും നടൻ ആദി പിനിസെട്ടിയുടെയും വിവാഹം ഈ മാസം 18ന് നടക്കും. ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങൾ മുൻപ് ഓൺലൈനിൽ വൈറൽ ആയിരുന്നു. മാര്‍ച്ച് 24 നാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വളരെ രഹസ്യമായിട്ടായിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം നടത്തിയത്.വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ രണ്ട് ദിവസം മുമ്പ് അവരുടെ വീടുകളില്‍ വെച്ച് നടത്തുന്നുമെന്നാണ് വിവരം.

ഫാഷൻ ഡിസൈൻ പഠനം പൂർത്തിയാകിയ ശേഷം മോഡലിംഗ് രംഗത്ത് എത്തിയ നിക്കി, തമിഴ് ചിത്രമായ പയ്യയുടെ കന്നഡ റീമേക്കിലൂടെ ആണ് സിനിമ ലോകത്തേക്ക് കടന്നു വരുന്നത്.  നിവിന്‍ പോളിയുടെ ‘1983’ എന്ന സിനിമയിലൂടെയാണ് നിക്കി ഗല്‍റാണി മലയാളത്തില്‍ തുടക്കം കുറിക്കുന്നത്. വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രാജമ്മ അറ്റ് യാഹു, മര്യാദ രാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായി മാറിയ നിക്കി തമിഴിലും തെലുങ്കിലും സജീവമാണ്.

ഇന്ത്യൻ നടനാണ് ആദി പിനിസെട്ടി. തമിഴ്, തെലുങ്ക് സിനിമകളിലാണ് ആദി കൂടുതലായും അഭിനയിക്കുന്നത്. പിതാവ് തെലുഗു സംവിധായകനായ രവി പിനിസെട്ടിയാണ്. ഒക വി ചിത്രം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ആദി സിനിമാ രംഗത്ത് സജീവമാകുന്നത്. ഈറം മൃഗം എന്നീ ചിത്രങ്ങളിലെ അഭിനയം  ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. മരതക നാണയം എന്ന ചിത്രത്തിൽ നിക്കിയും ആദിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്.ഇവിടെ നിന്നുമുള്ള സൗഹൃദമാണ് പിന്നീട് പ്രണയത്തിലേയ്ക്ക് വളരുന്നത്.

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.