സുരാജ് നായകനായി എത്തുന്ന ‘ഹെവൻ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

സുരാജ് നായകനായി എത്തുന്ന ‘ഹെവൻ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമാകുന്ന ‘ഹെവൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഉണ്ണി ​ഗോവിന്ദരാജ് ആ​ദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്.കത്തിമുനയിൽ വളരെ നിരാശയോടെ ഇരിക്കുന്ന സുരാജിനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

‘ജന​ഗണമന’യാണ് സുരാജിന്റെ ഏറ്റവും പുതിയതായി റിലീസ് ചെയ്ത ചിത്രം.  ഇതിലെ ശക്തമായ പോലീസ് കഥാപാത്രത്തെ ഇതിനോടകം തന്നെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. എം. പത്മകുമാർ സംവിധാനം ചെയ്ത ‘പത്താം വളവാ’ണ് സുരാജിന്റെ ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

ദീപക് പറമ്പോൾ, സുദേവ് നായർ, സുധീഷ്, അലൻസിയാർ, പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പി.എസ്. സുബ്രഹ്മണ്യൻ aതിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത് വിനോ​ദ് ഇല്ലംപള്ളിയാണ്. ​ഗോപി സുന്ദർ സം​ഗീതസംവിധാനം നിർവഹിക്കും. ടോബി ജോണാണ് എഡിറ്റിങ് നിർവഹിക്കുന്നത്.

 

 

Spread the love

Related post

മോഹന്‍ലാല്‍ – ഷാജി കൈലാസ് ചിത്രം OTT റിലീസിലേക്ക്?

മോഹന്‍ലാല്‍ – ഷാജി കൈലാസ് ചിത്രം OTT റിലീസിലേക്ക്?

മോഹൻലാൽ ചിത്രം ‘എലോൺ’ ഒടിടി റിലീസിന് ഒരുങ്ങുകയാണെന്നു സൂചന. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസും…
പൃഥ്വിരാജിന്റെി ‘കടുവ’എത്താന്‍ വൈകും; റിലീസ് തീയതി മാറ്റി

പൃഥ്വിരാജിന്റെി ‘കടുവ’എത്താന്‍ വൈകും; റിലീസ് തീയതി മാറ്റി

ഷാജി കൈലാസിന്റെ  സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് ‘കടുവ’. ജൂണ്‍ 30ന് റിലീസ് ചെയ്യുമെന്നു…
പറയാന്‍ ഇനിയും കഥകള്‍ ബാക്കി; സച്ചിയുടെ ഓര്‍മകള്‍ക്ക് ഇന്ന് രണ്ടു വയസ്സ്  

പറയാന്‍ ഇനിയും കഥകള്‍ ബാക്കി; സച്ചിയുടെ ഓര്‍മകള്‍ക്ക് ഇന്ന് രണ്ടു…

മലയാളികൾക്ക് കച്ചവടവും കലയും ഒരുമിച്ച സിനിമ അനുഭവങ്ങൾ  നൽകിയ, സംവിധായകൻ സച്ചിയുടെ ഓര്‍മകള്‍ക്ക് രണ്ട് വർഷം…

Leave a Reply

Your email address will not be published.