അഞ്ച് സ്ത്രീകഥാപാത്രങ്ങളുമായി  ‘HER’ എത്തുന്നു

അഞ്ച് സ്ത്രീകഥാപാത്രങ്ങളുമായി ‘HER’ എത്തുന്നു

എ.ടി സ്റ്റുഡിയോസിന്റെ ബാനറിൽ  പുറത്തിറക്കുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ‘HER’ എന്ന് പേര് നൽകിയിരിക്കുന്ന ഈ ചിത്രത്തിൽ 5 നായികമാരെയാണ് അണിനിരത്തിയിരിക്കുന്നത്. ലിജിൻ ജോസാണ് ചിത്രം സംവിധാനം ചെയ്തത്. എ.ടി. സ്റ്റുഡിയോസിന്റെ ബാനറിൽ അനീഷ്.എം. തോമസ് ചിത്രം നിർമിച്ചു. ഉർവ്വശി, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശൻ, പാർവ്വതി തിരുവോത്ത്, ലിജോമോൾ ജോസ് എന്നീ 5 കഥാപാത്രങ്ങളുടെ ജീവിതമാണ് സിനിമ പറയുന്നത്. പ്രതാപ് പോത്തൻ, ​ഗുരു സോമസുന്ദരം, രാജേഷ് മാധവൻ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.

 

ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ കോ- പ്രൊഡ്യൂസറായിക്കൊണ്ട് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’, ‘നീ കൊ ഞാ ച’ , ‘സത്യം പറഞ്ഞാ വിശ്വസിക്ക്വോ?’ എന്നീ ചിത്രങ്ങളാണ് അനീഷ്. എം. തോമസ് നിർമിച്ചിട്ടുള്ളത്.  ‘HER’ എന്ന ചിത്രം ഇദ്ദേഹം സ്വന്തമായി നിർമിക്കുന്ന ആദ്യ ചിത്രമാണ്. ഫഹ​ദ് ഫാസിൽ നായകനായ ‘ഫ്രൈഡേ’, ‘ലോ പോയിന്റ്’, എന്നിവയാണ് സംവിധായകൻ ലിജിൻ ജോസിന്റെ മറ്റ് ചിത്രങ്ങൾ.

അർച്ചന വാസുദേവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചന്ദ്രു സെൽവരാജ് ഛായാ​ഗ്രഹണം നിർവഹിച്ചു. കിരൺ ദാസ് എഡിറ്റിങ് കൈകാര്യം ചെയ്തു. ​ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Spread the love

Related post

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ദുൽഖർ സൽമാൻ  നായകനാകുന്ന തെലുങ്ക് ചിത്രം ‘സീതാരാമം’ ടീസര്‍ റിലീസായി. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന…
ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ് കൊട്’ തീയേറ്ററുകളിലേക്ക്

ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ്…

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’,’കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബനെ…
സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍ പോസ്റ്റര്‍ റിലീസായി

സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍…

സിനിമാ ജീവിതത്തില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെക്കുന്നതിനിടയില്‍ തന്‍റെ പുതിയ ചിത്രമായ പത്താന്‍റെ മോഷന്‍…

Leave a Reply

Your email address will not be published.