നിഗൂഡതകളുമായി മമ്മൂട്ടിയുടെ ‘റോഷാക്ക്’ ഫസ്റ്റ് ലുക്ക്

നിഗൂഡതകളുമായി മമ്മൂട്ടിയുടെ ‘റോഷാക്ക്’ ഫസ്റ്റ് ലുക്ക്

മമ്മൂട്ടിയെ നായകനാകുന്ന പുതിയ ത്രില്ല‍‍ർ ചിത്രം “റോഷാക്കി”ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.. കെട്ട്യോളാണ് എന്റെ മാലാഖയിലൂടെ അരങ്ങേറ്റം കുറിച്ച നിസാം ബഷീര്‍ തന്നെയാണ് റോഷാക്കിന്‍റെയും സംവിധാനം നിർവഹിക്കുന്നത്. രക്തം പുരണ്ട മുഖംമൂടിയുമായി തീര്‍ത്തും ദൂരൂഹതയുളവാക്കുന്ന മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

ഷറഫുദ്ധീൻ, കോട്ടയം നസീർ, ജഗദീഷ്, ഗ്രേസ് ആന്റണി , ബിന്ദു പണിക്കർ തുടങ്ങി വലിയൊരു താരനിര തന്നെ മമ്മൂട്ടിയ്ക്കൊപ്പം ഈ സിനിമയിൽ അണിനിരക്കുന്നുണ്ട്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ഷൂട്ടിങ് പുരോഗമിക്കുന്ന റോഷാക്കിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അഡ്വഞ്ചെഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചയിതാവായ സമീര്‍ അബ്ദുളാണ്. ലൂക്ക, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്ത നിമിഷ് രവി ചായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ കിരണ്‍ ദാസാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ചെയ്യുന്നത് മിഥുന്‍ മുകുന്ദന്‍.

മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന രണ്ടാം ചിത്രം കൂടിയാണ് നിസാം ബഷീറിന്റെ റോഷാക്ക്. ആദ്യചിത്രം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന നന്‍പകല്‍ നേരത്ത് മയക്കമാണ്.

Spread the love

Related post

അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പം; വലിയ ഉത്തരവാദിത്തം എന്ന് ജിയോ ബേബി

അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പം; വലിയ ഉത്തരവാദിത്തം എന്ന് ജിയോ ബേബി

സംവിധായകൻ ജിയോ ബേബി മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്യുന്നു എന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. ഇപ്പോഴിതാ ആ…
ബി ഉണ്ണികൃഷ്ണന്‍റെ മമ്മൂട്ടി ചിത്രം, ചിങ്ങം ഒന്നിന് പ്രഖ്യാപനം

ബി ഉണ്ണികൃഷ്ണന്‍റെ മമ്മൂട്ടി ചിത്രം, ചിങ്ങം ഒന്നിന് പ്രഖ്യാപനം

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ചിങ്ങം ഒന്നിന്. സിനിമയുടെ…
എംടി യുടെ രചനയിൽ അഞ്ച് വര്‍ഷത്തിനു ശേഷം രഞ്ജിത്ത്, മമ്മൂട്ടി; ചിത്രീകരണം വൈകാതെ

എംടി യുടെ രചനയിൽ അഞ്ച് വര്‍ഷത്തിനു ശേഷം രഞ്ജിത്ത്, മമ്മൂട്ടി;…

പ്രാഞ്ചിയേട്ടനും പാലേരിമാണിക്യവുമൊക്കെയാവും രഞ്ജിത്ത്- മമ്മൂട്ടി കൂട്ടുകെട്ടിനെക്കുറിച്ച് പറയുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം എത്തുക. ഇപ്പോഴിതാ അഞ്ച്…

Leave a Reply

Your email address will not be published.