മഞ്‍ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ‘മേരി ആവാസ് സുനോ’ തിയ്യറ്ററുകളിലേക്ക്

മഞ്‍ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ‘മേരി ആവാസ് സുനോ’ തിയ്യറ്ററുകളിലേക്ക്

ജയസൂര്യ – മഞ്ജു വാര്യർ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘മേരി ആവാസ് സുനോ മെയ് 13ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ജി. പ്രജേഷ് സെൻ ആണ് ചിത്രത്തിന്റെ സംവിധാനം. ഒരു റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ സിനിമയിൽ എത്തുന്നത്. ഒരു ഡോക്ടർ റോളിലാണ് മഞ്ജു വാര്യർ സിനിമയിൽ എത്തുന്നത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു നായിക. ‘ക്യാപ്റ്റന്‍’, ‘വെള്ളം’ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘മേരി ആവാസ് സുനോ’. ജോഷി സംവിധാനം ചെയ്ത 1997 ചിത്രം പത്രത്തിൽ, മഞ്ജു വാര്യർ അഭിനയിക്കുന്ന ഒരു സീനിൽ ജയസൂര്യയും ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയിരുന്നു. എന്നാൽ അതേ  നടീനടന്മാര്‍ വർഷങ്ങൾക്കിപ്പുറം പ്രധാന വേഷങ്ങളിൽ ഈ ചിത്രത്തിലൂടെ എത്തുന്നു എന്നുള്ളതാണ് കൗതുകം.

റേഡിയോ ജോക്കിയായ ശങ്കറിന്റെ ജീവിതവും അതിലുണ്ടാകുന്ന ചില  അപ്രതീക്ഷിത സംഭവങ്ങളുമാണ് മേരി ആവാസ് സുനോ എന്ന സിനിമ പറയുന്നത്. ചിത്രത്തിന്റേതായി മുൻപ് ഇറങ്ങിയ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐവി ശശി സംവിധാനം ചെയ്ത ഇണ എന്ന ചിത്രത്തിലെ, ‘വെള്ളിച്ചില്ലം വിതറി തുള്ളിത്തുള്ളിയൊഴുകും…’ എന്ന ഗാനം നാല്പതു വർഷങ്ങൾക്കിപ്പുറം മേരി ആവാസ് സുനോയിലൂടെ എത്തുകയാണ്. ഗായകൻ കൃഷ്ണചന്ദ്രൻ തന്നെയാണ്, മേരി ആവാസ് സുനോയ്ക്ക് വേണ്ടി ഈ പാട്ട് വീണ്ടും ആലപിക്കുന്നത്. ഇതേ സംവിധായകൻ പ്രജേഷ് സെന്നും ജയസൂര്യയും മുൻപ് ഒന്നിച്ച ചിത്രങ്ങളായ വെള്ളത്തിലെയും ക്യാപ്റ്റനിലെയും  അഭിനയത്തിന് ജയസൂര്യക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.

സംവിധായകരായ ഷാജി കൈലാസും ശ്യാമപ്രസാദും  ഈ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ വേണുഗോപാല്‍ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രജപുത്ര റിലീസ് വിതരണം നിർവ്വഹിക്കുന്ന ചിത്രം യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷാണ് നിർമ്മിക്കുന്നത്. ആന്‍ സരിഗ, വിജയകുമാര്‍ പാലക്കുന്ന് എന്നിവര്‍ സഹനിര്‍മാതാക്കളാണ്. വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ബിജിത് ബാലയാണ്. പ്രൊജക്ട് ഡിസൈനര്‍ ബാദുഷ എന്‍.എം. ചിത്രത്തിന്റെ കലാ സംവിധാനം ത്യാഗു തവനൂര്‍ ആണ് നിർവഹിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിത്ത് പിരപ്പന്‍കോട്, മേക്കപ്പ്-പ്രദീപ് രംഗന്‍. വസ്ത്രാലങ്കാരം-അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ എന്നിവരാണ്.

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.