
മാത്യു – നസ്ലെൻ കൂട്ടുകെട്ടുമായി ജോ & ജോ തിയറ്ററുകളിലേയ്ക്ക്
- Stories
തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം മാത്യു-നസ്ലെൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ‘ജോ& ജോ’ മെയ് 13 ന് തീയറ്ററുകളിലെത്തും. നവാഗതനായ അരുൺ ഡി ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.നിഖില വിമൽ,ജോണി ആന്റണി,സ്മിനു സിജോയ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോ എന്നീ ബാനറുകൾ ചേർന്നാണ് ജോ &ജോ നിർമ്മിക്കുന്നത്.
ചിത്രത്തിൽ മെൽവിൻ ജി ബാബു, സാഗർ സൂര്യ, ലീന ആന്റണി,ബിനു അടിമാലി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അരുൺ ഡി ജോസ്, രവീഷ് നാഥ് എന്നിവർ ചേർന്നു തിരക്കഥയൊരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് അൻസർ ഷായാണ് . ചമൻ ചാക്കോ സിനിമയുടെ എഡിറ്റിംഗ് നിർവഹിക്കുന്നു.
ഗോവിന്ദ് വസന്ത ഗാനങ്ങൾ ഒരുക്കുന്ന ‘ജോ & ജോ’യിൽ വരികൾ എഴുതുന്നത് ടിറ്റോ തങ്കച്ചനാണ്.സിനിമയിലെ ‘പുഴയരികത്ത് ദമ്മ്’ എന്ന ഗാനം സാമൂഹ്യമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു.ഒരു കംപ്ലീറ്റ് ഫൺ എന്റർടെയ്നർ ആയ ചിത്രത്തിന് ക്ലീൻ U സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്