
പൃഥ്വിരാജിന് ശേഷം ഇന്ദ്രജിത്ത് കൂട്ട്കെട്ടുമായി സുരാജിന്റെ ‘പത്താം വളവ് ‘ എത്തുന്നു.
- Stories
പൃഥ്വിരാജ് -സുരാജ് കൂട്ടുകെട്ടിന് ശേഷം ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടും സുപ്രധാന വേഷങ്ങളിൽ എത്തുന്ന ‘പത്താം വളവ് ‘മെയ് 13-ന് തിയറ്ററുകളിലെത്തുന്നു. എം പത്മകുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിലാഷ് പിള്ള രചന നിർവഹിക്കുന്നു. ചിത്രത്തിൽ നായികയായി എത്തുന്നത് അതിഥി രവിയാണ്. അജ്മൽ അമീർ, സ്വാസിക, എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ചില യഥാർത്ഥ സംഭവങ്ങളെ ആസപ്ദമാക്കിയാണ് ‘പത്താം വളവ്’ ഒരുക്കിയിരിക്കുന്നത്.ചിത്രത്തിൽ സബ് ഇൻസ്പെക്ടർ സേതു എന്ന കഥാപാത്രത്തെ ഇന്ദ്രജിത്തും, അയാൾ അന്വേഷിക്കുന്ന കുറ്റവാളിയായ സോളമൻ എന്ന കഥാപാത്രത്തെ സുരാജ് വെഞ്ഞാറമൂടും അവതരിപ്പിക്കുന്നു.സുധീർ കരമന, മേജർ രവി,സോഹൻ സീനു ലാൽ, ഇടവേള ബാബു, കൃതിക പ്രദീപ് എന്നിവരും ‘പത്താം വളവിൽ’ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.നടി മുക്തയുടെ മകൾ കണ്മണി സുരാജിന്റെ മകളുടെ വേഷത്തിൽ സിനിമയിൽ എത്തുന്നു.രതീഷ് റാം ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന സിനിമയിൽ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഷമീർ മുഹമ്മദാണ്.’ജോസഫ്’ എന്ന സിനിമയിലൂടെ പ്രശസ്തനായ രഞ്ജിൻ രാജ് ആണ് ‘പത്താം വളവിലെ’ ഗാനങ്ങളൊരുക്കുന്നത്.
മുംബൈ മൂവി സ്റ്റുഡിയോസ് എന്ന ബോളിവുഡ് നിർമ്മാണക്കമ്പനിയും സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്.യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ എത്തുന്ന ചിത്രം,ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ,സക്കറിയ തോമസ്,നവീൻ ചന്ദ്ര, നിധിൻ കെനി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.