‘360 കോടി വിജയത്തിന് പിന്നാലെ ‘ബ്രഹ്മാസ്ത്ര’യുടെ നവരാത്രി ഓഫർ; ടിക്കറ്റിന് കുറഞ്ഞ നിരക്ക്

‘360 കോടി വിജയത്തിന് പിന്നാലെ ‘ബ്രഹ്മാസ്ത്ര’യുടെ നവരാത്രി ഓഫർ; ടിക്കറ്റിന് കുറഞ്ഞ നിരക്ക്

നിരവധി വിവാദങ്ങളേയും ബോയ്ക്കോട്ട് കാമ്പയിനുകളേയും പരാജയപ്പെടുത്തിക്കൊണ്ടാണ് ബോളിവു‍ഡ് ചിത്രം ‘ബ്രഹ്മാസ്ത്ര’ 360 കോടി ബോക്സ് ഓഫീസ് വിജയത്തിൽ എത്തിയത്. അയാൻ മുഖർജി സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടി ആ​ഗോളതലത്തിൽ ശ്ര​ദ്ധ നേടി കഴിഞ്ഞു. ഇപ്പോൾ‌ പ്രേക്ഷകർക്ക് പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് ബ്രഹ്മാസ്ത്ര’യുടെ ആണിയറപ്രവർത്തകർ.

നവരാത്രി ദിനത്തോടനുബന്ധിച്ച് നാളെ മുതൽ നാല് ​ദിവസത്തേയ്ക്ക് ടിക്കറ്റ് നിരക്ക് കുറച്ചുകൊണ്ടുള്ള ഓഫറാണ് സമ്മാനിച്ചിരിക്കുന്നത്. ടിക്കറ്റ് ഒന്നിന് 100 രൂപ മാത്രം നൽകിയാൽ മാതി. ജിഎസ്ടി ഉള്‍പ്പെടാതെയുള്ള നിരക്കാണ് ഇത്. 29 വരെയാണ് ടിക്കറ്റുകള്‍ ഈ നിരക്കില്‍ ലഭിക്കുക. മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ ചലച്ചിത്ര ദിനവുമായി ബന്ധപ്പെട്ട്  ഏത് ഷോയ്ക്കും 75 രൂപ നിരക്കൽ ടിക്കറ്റ് നൽകിയിരുന്നു. എന്നാൽ കേരളം, തമിഴ് നാട് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഈ ഓഫര്‍ ലഭ്യമായിരുന്നില്ല.

ബ്രഹ്മാസ്ത്രയുടെ വിജയാഘോഷമായി ഈ ഓഫറിനെ കാണാം. കൊവിഡ് മഹാമാരിക്ക് ശേഷം റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന സിനിമയാണ് ബ്രഹ്മാസ്ത്ര. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം ചിത്രം രണ്ടാം വാരം 50 കോടിയിലധികം കളക്ട് ചെയ്ത് കഴിഞ്ഞു. 225 കോടിയിലധികമാണ് സിനിമയുടെ ഇന്ത്യയിലെ ആകെ കളക്ഷന്‍.

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.