മലയാള ചലച്ചിത്ര സംവിധായകൻ രാമൻ അശോക് കുമാർ അന്തരിച്ചു

മലയാള ചലച്ചിത്ര സംവിധായകൻ രാമൻ അശോക് കുമാർ അന്തരിച്ചു

ചലച്ചിത്ര സംവിധായകൻ രാമൻ അശോക് കുമാർ അന്തരിച്ചു. അറുപത് വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെയായിരുന്നു അന്ത്യം. ഐടി വ്യവസായ സംരംഭകൻ കൂടിയായ ഇദ്ദേഹം, അശോകൻ എന്ന പേരിലാണ് ചലച്ചിത്ര സംവിധാന രംഗത്ത് പ്രശസ്തനായത്. സിംഗപ്പൂരിൽനിന്നും എത്തിഉയ അശോകൻ കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ  ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 7.50 നായിരുന്നു അന്ത്യം. ഇദ്ദേഹം വർക്കല സ്വദേശിയാണ്.

അശോകന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമകൾ വർണ്ണം, ആചാര്യൻ എന്നിവയാണ്. അശോകൻ–താഹ കൂട്ടുകെട്ടിൽ സാന്ദ്രം, മൂക്കില്ലാരാജ്യത്ത് എന്നീ സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്. ശശികുമാറിനൊപ്പം നൂറോളം സിനിമകൾക്ക് സഹസംവിധായകനായി പ്രവർത്തിച്ച അശോകൻ വിവാഹത്തിനുശേഷം സിംഗപ്പൂരിൽ ബന്ധുക്കൾക്കൊപ്പം താമസമാക്കിയിരുന്നു.  അവിടെ സ്ഥിരതാമസമാക്കി ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അശോകൻ. ഇതിനിടയിൽ കാണാപ്പുറങ്ങൾ എന്ന ടെലിഫിലിമും സംവിധാനം ചെയ്തു. അതിന് ആ വർഷത്തെ മികച്ച ടെലിഫിലിനുള്ള സംസ്ഥാന സർക്കാർ അവാർഡും ലഭിച്ചു.

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.