ചാർലിയുടെ കഥ ഇനി മലയാളത്തിലും കാണാം, വാടകയ്ക്ക്; ‘777 ചാർലി’ ആമസോൺ പ്രൈമിലൂടെ ഈ മാസം

ചാർലിയുടെ കഥ ഇനി മലയാളത്തിലും കാണാം, വാടകയ്ക്ക്; ‘777 ചാർലി’ ആമസോൺ പ്രൈമിലൂടെ ഈ മാസം

രക്ഷിത് ഷെട്ടി നായകനായ കന്നഡ ചിത്രം ‘777 ചാർലി’ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ജൂണിൽ തിയേറ്ററിലെത്തിയ ചിത്രത്തിന്റെ കന്നഡ പതിപ്പ് അധികം വൈകാതെ തന്നെ ഒടിടി റിലീസ് ചെയ്തു. എന്നാൽ മറ്റു ഭാഷാ പതിപ്പുകൾ റിലീസ് ചെയ്യാത്തതിൽ ആരാധകർ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ സിനിമയുടെ മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ് പതിപ്പുകൾ ആമസോൺ പ്രൈമിലൂടെ റിലീസിന് ഒരുങ്ങുകയാണ്.

ഈ മാസം 30 മുതലായിരിക്കും സിനിമയുടെ മറ്റു ഭാഷാ പതിപ്പുകൾ ഡിജിറ്റൽ സ്ട്രീം ചെയ്യുക. ചിത്രം വാടകയ്ക്ക് ആയിരിക്കും ആമസോണിലൂടെ ലഭ്യമാവുക. ഏകാന്തതയിൽ അകപ്പെടുന്ന നായകന്റെ ജീവിതത്തിലേക്ക് ചാർലി എന്ന നായ കടന്നു വരുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ധര്‍മ്മ എന്ന കഥാപാത്രത്തെയാണ് രക്ഷിത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സംഗീത ശൃംഗേരിയാണ്‌ നായികയായി അഭിനയിക്കുന്നത്‌. ബോബി സിൻഹയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌. പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി എസ് ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവർ ചേർന്നാണ് നിർമ്മാണം.

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.