അവസാന കടമ്പയും കടന്ന് ‘പൊന്നിയിൻ സെൽവൻ’; ചോളരുടെ വരവിന് ഇനി ആറ് നാൾ

അവസാന കടമ്പയും കടന്ന് ‘പൊന്നിയിൻ സെൽവൻ’; ചോളരുടെ വരവിന് ഇനി ആറ് നാൾ

തിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ ആദ്യഭാ​ഗം സെപ്റ്റംബർ 30ന് തിയറ്ററുകളിൽ എത്തും. വൻതാര നിര അണിനിരക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സെൻസറിം​ഗ് പൂർത്തിയായെന്ന വിവരമാണ് പുറത്തുവരുന്നത്.

ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 167 മിനിറ്റാണ് (രണ്ട് മണിക്കൂർ 47 മിനിറ്റ്) സിനിമയുടെ റണ്ണിങ് ടൈം എന്ന് ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളൈ ട്വീറ്റ് ചെയ്യുന്നു. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറും ടീസറുകളും പോസ്റ്ററുകളും ഇതിനോടകം തരം​ഗമായി കഴിഞ്ഞു. ബോക്സ് ഓഫീസിൽ വെന്നിക്കൊടി പാറിക്കാൻ പോകുന്ന മറ്റൊരു ചിത്രമാകും പൊന്നിയിൻ സെൽവൻ എന്നാണ് കണക്ക് കൂട്ടലുകൾ.

മലയാളി താരങ്ങളായി ‍‍ജയറാം, ബാബു ആന്റണി, റിയാസ് ഖാൻ ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലുള്ളത്. വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആൻ്റണി, അശ്വിൻ കാകുമാനു, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.