‘ഇനി ഉത്തരം’ ഒക്ടോബറില്‍, വിസ്‍മയിപ്പിക്കാൻ അപര്‍ണാ ബാലമുരളി

‘ഇനി ഉത്തരം’ ഒക്ടോബറില്‍, വിസ്‍മയിപ്പിക്കാൻ അപര്‍ണാ ബാലമുരളി

അപര്‍ണാ ബാലമുരളി നായികയാകുന്ന ചിത്രമാണ് ‘ഇനി ഉത്തരം’. ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണ് അപര്‍ണാ ബാലമുരളിക്ക് എന്ന് ട്രെയിലറില്‍  നിന്ന് വ്യക്തമായിരുന്നു. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് ഇനി ഉത്തരത്തിന്റെ പ്രവര്‍ത്തകര്‍. കൃത്യമായി റിലീസ് തിയ്യതി പുറത്തുവിട്ടിട്ടില്ല.

ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. രഞ്ജിത് ഉണ്ണിയുടേതാണ് തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം പകരുന്നു.

എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡോമിനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ, പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ് എച്ച് 20 സ്പെല്‍ എന്നിവരാണ്. പിആർഒ എ എസ് ദിനേശ്, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്.

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.