
‘ഇന്ത്യൻ 2’ ഇന്ന് ആരംഭിക്കും; കമൽ ഹാസൻ എത്തുക സെപ്റ്റംബറിൽ
- Stories
കമൽ ഹാസൻ-ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ഇന്ത്യൻ’ സിനിമയുടെ രണ്ടാം ഭാഗം ഇന്ന് ആരംഭിക്കും. ഇതിന്റെ ഭാഗമായി പുതിയ പോസ്റ്ററും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ചിത്രത്തിന്റെ ആണിയറപ്രവർത്തകരാണ് പുതിയ വിവരം സൊഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘ഇന്ത്യൻ 2-ന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കുമെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നിങ്ങളുടെ എല്ലാ പിന്തുണയും ആശംസകളും ഞങ്ങൾക്ക് ആവശ്യമാണ്’ എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ശങ്കർ കുറിച്ചത്.
ഏറെ നാളുകളായി മുടങ്ങി കിടക്കുന്ന സിനിമയുടെ ചിത്രീകരണമാണ് ഇന്ന് ആരംഭിക്കുന്നത്. ഷൂട്ടിങ്ങിന് മുന്നോടിയായി കമൽ പ്രശസ്ത ഹോളിവുഡ് മേക്കപ്പ് ആർട്ടിസ്റ്റ് മൈക്കിൾ വെസ്റ്റ്മോറുമായി കൂടികാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മൈക്കിൾ വെസ്റ്റ്മോറിന്റെ മകൾ മക്കെൻസി വെസ്റ്റ്മോറാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്. ‘ഇന്ത്യൻ’ ആദ്യ ഭാഗത്തിലെ കമലിനെ ഒരുക്കിയത് മൈക്കിൾ വെസ്റ്റ്മോറായിരുന്നു.
ചിത്രത്തിൽ കമൽഹാസന്റെ നായികയായി എത്തുന്നത് കാജൽ അഗർവാൾ ആണ്. സിദ്ധാർഥ്, രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെന്നിന്ത്യയിൽ തന്നെ ഹിറ്റായി മാറിയ 1996-ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’. കമൽ ഹാസൻ ഇരട്ടവേഷത്തിലെത്തിയ സിനിമയിലെ നായിക മനീഷ കൊയ്രാള ആയിരുന്നു. സുകന്യ, ഗൗണ്ടമണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി. സംഗീത സംവിധാനം നിർവ്വഹിച്ചത് എആർ റഹ്മാനാണ്. എന്നാൽ രണ്ടാം ഭഗത്തിൽ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഉദയനിധി സ്റ്റാലിന്റെ പ്രൊഡക്ഷൻ കമ്പനിയായ റെഡ് ജയന്റ് മൂവീസും ലൈക്കാ പ്രൊഡക്ഷൻസും ചേർന്നാണ് ‘ഇന്ത്യൻ 2’ നിർമ്മിക്കുന്നത്.