കമൽഹാസന്റെ ഇന്ത്യൻ 2ൽ നെടുമുടി വേണുവിന്റെ വേഷം ചെയ്യാൻ നന്ദു പൊതുവാൾ

കമൽഹാസന്റെ ഇന്ത്യൻ 2ൽ നെടുമുടി വേണുവിന്റെ വേഷം ചെയ്യാൻ നന്ദു പൊതുവാൾ

ഉലക നായകൻ കമൽ ഹാസന്റെ ഇന്ത്യൻ 2 അണിയറയിൽ ഒരുങ്ങുമ്പോൾ ആരാധകരും ആവേശത്തിലാണ്. ചിത്രം സ്‌ക്രീനിലെത്തുമ്പോൾ പ്രേക്ഷകർ കാത്തിരുന്ന മുഖങ്ങളിൽ ഒന്നായിരുന്നു നെടുമുടി വേണു. കൃഷ്ണസാമി എന്ന കഥാപാത്രമായി നെടുമുടി വേണു എത്തുന്നത് കാണാനായി പ്രേക്ഷകർ കാത്തിരുന്നു. എന്നാൽ അധികം വൈകാതെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. നെടുമുടി വേണുവിന് പകരക്കാരനായി ഇനി എത്തുക നടൻ നന്ദു പൊതുവാളാണ്.

നെടുമുടി വേണു ഏതാനും ഭാഗങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരുന്നു. ആ കഥാപാത്രത്തിന്റെ ബാക്കി ഭാഗങ്ങളിൽ നന്ദു പൊതുവാളവും വേഷമിടുക.വർഷങ്ങളായി മിമിക്രി, സ്കിറ്റ്, സീരിയൽ, സിനിമാ മേഖലകളിലെ നിറസാന്നിധ്യമാണ് ഇദ്ദേഹം. വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്ത് നന്ദു പൊതുവാൾ തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. 1996ലാണ് കമൽ ഹാസന്റെ ‘ഇന്ത്യൻ’ ഒന്നാം ഭാഗം പുറത്തിറങ്ങുന്നത്.അന്തരിച്ച തമിഴ് നടൻ വിവേകും സിനിമയുടെ ഭാഗമായിരുന്നു. അദ്ദേഹത്തിനും പകരമായി മറ്റൊരു താരമെത്തും എന്ന് സൂചനയുണ്ട്. സംവിധായകൻ ശങ്കറുമായി ‘ഇന്ത്യൻ 2’ വിനായി കമൽഹാസൻ വീണ്ടും കൈകോർക്കുകയാണ്.

2020 ഫെബ്രുവരിയിൽ ചിത്രീകരണത്തിനിടെ നടന്ന നിർഭാഗ്യകരമായ അപകടത്തെത്തുടർന്ന് ഷൂട്ടിംഗ് നിർത്തിവച്ചിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിക്കാനുള്ള പദ്ധതിയിലാണ് നിർമ്മാതാക്കൾ. നവരസ നായകൻ കാർത്തിക് ‘ഇന്ത്യൻ 2’ൽ ഉണ്ടാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.