മാസ്ക്ക് വക്കുന്നത് ഇഷടമില്ലാത്ത മലയാളികൾ: പിടിവിടാതെ കൊറോണ!

മാസ്ക്ക് വക്കുന്നത് ഇഷടമില്ലാത്ത മലയാളികൾ: പിടിവിടാതെ കൊറോണ!

രണ്ടു വർഷത്തിലധികമായി മാസ്ക്ക് മലയാളികളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. നാലാം തരംഗം മുന്നിൽ കണ്ടുകൊണ്ട്, സർക്കാർ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്ക് നിർബന്ധമാക്കിയാണ് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിട്ടുള്ളത്. കോവിഡ് വ്യാപനം ഭീഷണിയായിരിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് മാസ്ക് വീണ്ടും നിർബന്ധമാക്കുമ്പോൾ, ഈ വിഷയത്തിൽ പലതരത്തിലാണ് ജനങ്ങളുടെ പ്രതികരിക്കുന്നത്. മാസ്ക് വയ്ക്കാൻ ഇഷ്ടമില്ലാത്ത യുവതലമുറയും, മാസ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന പഴയ തലമുറയും വി ടോക്സിനോട് പ്രതികരിക്കുകയുണ്ടായി.മാസ്ക്കിനെ പൊതുവെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാത്തവരാണ് മലയാളികൾ. എന്നാൽ വരാനിരിക്കുന്ന കോവിഡ് തരംഗത്തെ മുന്നിൽ കണ്ട് കൊണ്ട്, സ്വയം പ്രതിരോധ ഉപാധിയായി മാസ്ക്കിനെ കണക്കാണുന്നവരും ഉണ്ടെന്നാണ് ജനങ്ങളുടെ പ്രതികരണങ്ങളിൽ നിന്നും മനസിലാക്കാൻ സാധിച്ചത്. കോവിഡ് പകരാനുള്ള സാദ്ധ്യത കുറയ്ക്കുന്നതിനാണ് ഭരണകൂടങ്ങളും ആരോഗ്യവിദഗ്ദ്ധരും മാസ്കുകളുടെ ഉപയോഗം വീണ്ടും കർശനമാക്കിയിരിക്കുന്നത്. ഇതിനു മുൻപുള്ള നിയന്ത്രണങ്ങളിൽ പിഴയും ഈടാക്കിയിരുന്നു. എന്നാൽ പിഴ ഈടാക്കാൻ വേണ്ടി മാത്രം തങ്ങളെ തിരഞ്ഞു പിടിക്കുന്ന നിയമ പാലകരും ഉണ്ടെന്നാണ് ചില യുവാക്കൾ വി ടോക്സിനോട് പ്രതികരിച്ചത്.

എന്നാൽ മാസ്‌ക്കുകളുടെ വിൽപ്പന മുൻപത്തെ അപേക്ഷിച്ച് ഇപ്പോൾ കുറവാണ് എന്നാണ്, മെഡിക്കൽ ഷോപ്പ് ഉടമകളുടെ പക്ഷം. എറണാകുളം ജില്ലയിൽ നിന്ന് വി ടോക്സിനോട് പ്രതികരിച്ചവരിൽ ഭൂരിപക്ഷം ആളുകളും, സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാൻ തന്നെയാണ് തീരുമാനം. മാസ്ക് ധരിക്കാത്തത്, നിലവിലുള്ള ദുരന്തനിവാരണ നിയമപ്രകാരം ശിക്ഷാർഹമാണ്. കേരളത്തിലും രാജ്യത്തും കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് മാസ്ക് നിർബന്ധമാക്കുന്നത് എന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

Spread the love

Related post

സിനിമ, സീരിയല്‍, നാടക നടന്‍ വി.പി. ഖാലിദ് വിടവാങ്ങി

സിനിമ, സീരിയല്‍, നാടക നടന്‍ വി.പി. ഖാലിദ് വിടവാങ്ങി

‘മറിമായം സുമേഷ്’ ഇനി ഓർമ്മ. ചലച്ചിത്ര താരം വി.പി. ഖാലിദ് അന്തരിച്ചു. 70 വയസ്സായിരുന്നു. ഹൃദയാഘാതത്തെ…
ഫഹദിന്‍റെ ഡേറ്റും കാത്ത് ഉദയനിധി സ്റ്റാലിന്‍; ‘മാമന്നൻ’ രണ്ടാം ഷെഡ്യൂൾ പൂർത്തിയായി

ഫഹദിന്‍റെ ഡേറ്റും കാത്ത് ഉദയനിധി സ്റ്റാലിന്‍; ‘മാമന്നൻ’ രണ്ടാം ഷെഡ്യൂൾ…

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’. കമല്‍ഹാസൻ നായകനായ ‘വിക്രം’ എന്ന…
രൺബീർ-സഞ്ജയ് ദത്ത് കൂട്ടുകെട്ട്; ഷംഷേര’യുടെ ട്രെയിലർ റിലീസായി

രൺബീർ-സഞ്ജയ് ദത്ത് കൂട്ടുകെട്ട്; ഷംഷേര’യുടെ ട്രെയിലർ റിലീസായി

കരൺ മൽഹോത്ര സംവിധാനം ചെയ്ത്, രൺബീർ കപൂർ നായകനായി എത്തുന്ന ബോളിവുഡ് ചിത്രം ‘ഷംഷേര’യുടെ ട്രെയിലർ…

Leave a Reply

Your email address will not be published.