
കുടുംബ സിനിമകളാണ് എനിക്ക് ഇഷ്ടം: ജിബു ജേക്കബ് അഭിമുഖം
- Interviews
ജീവിതത്തിൽ നമ്മൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും എല്ലാവർക്കും കൊടുക്കണം എന്ന് വിചാരിക്കുന്നതുമെല്ലാം സ്നേഹമാണ്. നമുക്ക് മറ്റൊരാൾക്ക് ഏറ്റവും എളുപ്പത്തിൽ കൊടുക്കാൻ കഴിയുന്നതും ഇത് തന്നെയാണ്. എല്ലാവരുടെയും ജീവിതത്തിലുള്ള കാര്യങ്ങൾ തന്നെയാണ് എന്റെ സിനിമകളിലും ഉള്ളത്. കുടുംബത്തിനെ ഒരുപടി മേലെ സ്നേഹിക്കുന്നതുകൊണ്ടാവാം സിനിമകളിലും കുടുംബം ഒരു പ്രധാന ഘടകമായി മാറുന്നത്.മറ്റ് സിനിമകളിൽ നിന്നൊരു വ്യത്യസ്തത ഞാൻ ആഗ്രഹിച്ചിരുന്നു. സംഗീത സംവിധായകനായാലും ഛായാഗ്രാഹകനായാലും എല്ലാ മേഖലയിലും വ്യത്യസ്തമായ ആളുകളെ കൊണ്ടു വരണമെന്ന് ചിന്തിച്ചിരുന്നു. എഡിറ്റർ മാത്രമാണ് മാറാതിരുന്നത്. എല്ലാം ശരിയാകും എന്ന ചിത്രത്തിന്റെ സംവിധായകൻ ജിബു ജേക്കബിന്റെ സിനിമാവിശേഷങ്ങൾ.
2002 ൽ സ്റ്റോപ് വയലൻസ് എന്ന ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. ബോയ്ഫ്രണ്ട്, രാഷ്ട്രം, ഷേക്സപിയർ എം. എ മലയാളം , സിനിമാ കമ്പനി, ഭാര്യ അത്ര പോരാ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഛായാഗ്രഹകനായി പ്രവർത്തിച്ചു. വെള്ളിമൂങ്ങ, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ , ആദ്യരാത്രി , എല്ലാം ശരിയാകും എന്നീ സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. ബെൻ, വട്ടമേശ സമ്മേളനം, സാറാസ് എന്നീ ചിത്രങ്ങളിൽ അഭിനേതാവായും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.