
യഥാർത്ഥ ജീവിതങ്ങൾ കേൾക്കുമ്പോൾ അത് സിനിമയായി മാറുന്നതാണ്: പ്രജേഷ് സെൻ അഭിമുഖം
- Interviews
മനുഷ്യരുടെ കഥകൾ കേൾക്കാൻ ഇഷ്ടമുള്ള വ്യക്തിയാണ് താൻ. ചില കഥകൾ കേൾക്കുമ്പോൾ അത് മറ്റൊരാൾ കൂടി അറിയണം എന്ന തോന്നൽ വരാറുണ്ട്. തന്റെ സിനിമകൾ ഉണ്ടാകുന്നതും അങ്ങനെയാണ്. ബയോപിക് മാത്രമേ ചെയ്യൂ എന്ന വാശിയൊന്നുമില്ല. തന്റെ മനസ്സിനെ തൊട്ട കഥകളും സിനിമാ വിശേഷങ്ങളും തുറന്നു പറഞ്ഞ് വെള്ളം സിനിമാ സംവിധായകൻ പ്രജേഷ് സെൻ. ക്യാപ്റ്റന് എന്ന സിനിമയ്ക്ക് കഥ എഴുതിക്കൊണ്ടിരിക്കുന്ന സമയത്ത് ജയസൂര്യയെ നായകനാക്കണം എന്ന കണക്കൂകൂട്ടലുകൾ ഒന്നും ഇല്ലായിരുന്നു. പിന്നീട് ക്യാപ്റ്റനിലും അതിനു ശേഷം വെള്ളം എന്ന സിനിമയിലും ജയസൂര്യയെ തന്നെ നായകനായി തിരഞ്ഞെടുത്തു. കഥാപാത്രത്തിനു വേണ്ടി അത്രയും ഡെഡിക്കേഷൻ കാണിക്കുന്ന വ്യക്തിയാണ് ജയസൂര്യ.
ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകളുടെ സംവിധായകനായണ് പ്രജേഷ് സെൻ. ജയസൂര്യയും മഞ്ജു വാര്യരും ഒന്നിച്ചെത്തിയ മേരി ആവാസ് സുനോ എന്ന ചിത്രമാണ് ഏറ്റവും പുതിയതായി ഇറങ്ങിയ ചിത്രം. നമ്പി ദി സയൻസ് എന്ന ഡോക്യുമെന്ററിയുടെ സംവിധായകനും. റോക്കട്രി, ദി നമ്പി എഫക്ട് എന്ന ചിത്രത്തിന്റെ സഹസംവിധായകൻ കൂടിയാണ് ഇദ്ദേഹം. ദി സീക്രട്ട് ഓഫ് വുമൺ എന്ന ത്രില്ലർ ചിത്രമാണ് ഇദ്ദേഹത്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം.