
ഹൃദയത്തിൽ 15 പാട്ടുകൾ ഉള്ളത് ആദ്യം അറിഞ്ഞിരുന്നില്ല: ഹിഷാം അഭിമുഖം
- Interviews
വിനീത് ശ്രീനിവാസനുമായി ആദ്യം ഒന്നിക്കുന്ന ചിത്രം ഹൃദയമല്ല. കാപിച്യുനോ എന്ന സിനിമയിൽ തന്റെ മ്യൂസിക്കിൽ വിനീത് ശ്രീനിവാസൻ പാടിയിട്ടുണ്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച തിര സിനിമയിൽ താൻ പാടിയിട്ടുണ്ടെന്നും ഹിഷാം വി ടോക്ക്സിനോട് പറഞ്ഞു. ഹൃദയം പിന്നീട് സംഭവിച്ചതാണെന്നും ഹിഷാം കൂട്ടിച്ചേർത്തു.ഹൃദയത്തിലെ ഒരു പാട്ട് പൃഥ്വിരാജിനെക്കൊണ്ട് പാടിപ്പിക്കാം എന്ന് ആദ്യം പറഞ്ഞത് വിനീത് ശ്രീനിവാസനാണ്. എന്നാൽ അദ്ദേഹത്തെ പാടാൻ കിട്ടുമോ എന്നുള്ളതായിരുന്നു പിന്നീടുണ്ടായിരുന്ന ടെൻഷൻ. പക്ഷെ പൃഥ്വിരാജ് പാടാമെന്ന് സമ്മതിച്ചതും സ്റ്റുഡിയോയിൽ വന്ന് റെക്കോർഡ് ചെയ്തതും എല്ലാം വളരെ പെട്ടെന്ന് നടന്നതാണെന്നും ഹൃദയത്തിന്റെ സംഗീത സംവിധായകൻ ഹിഷാം പറയുന്നു.
വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് 2022ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹൃദയം. പ്രണവ് മോഹൻലാലിനെ നായകനാക്കിക്കൊണ്ട് കല്ല്യാണി പ്രിയദർശൻ, ദർശന എന്നിവർ നായികാ വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഹിഷാം അബ്ദുൾ വഹാബാണ്. 15 പാട്ടുകളാണ് സിനിമയിലുള്ളത്. ഇതിൽ ദർശന എന്ന പാട്ട് പാടിയിരിക്കുന്നതും ഹിഷാം തന്നെയാണ്.