
ആശയങ്ങൾ രൂപങ്ങളായി മാറുമ്പോൾ കലകളിലും വ്യത്യസ്തത വേണം: ഡാവിഞ്ചി സുരേഷ് അഭിമുഖം
- Interviews
ശിൽപകലയിൽ വ്യത്യസ്തത തീർത്ത് ചരിത്രം കുറിച്ച വ്യക്തിയാണ് ഡാവിഞ്ചി സുരേഷ്. ഇതുവരെ 75 ഓളം മീഡിയങ്ങളിലാണ് ഡാവിഞ്ചി രൂപങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്. 100 തികയ്ക്കുക എന്ന വലിയ ലക്ഷ്യമാണ് സുരേഷിനുള്ളത്. ആർട്ടിലേക്ക് വരുമ്പോൾ ആണിയും ഉരുളൻകല്ലുകളും തിരികളിൽ നിന്നുണ്ടാകുന്ന പുക വരെയും ആയുധമാക്കുകയാൾ ഇദ്ദേഹം. അബ്ദുൾ കലാമിന്റെ രൂപം ചെയ്യാൻ ഏറ്റവും വിലപിടിപ്പുള്ള മീഡിയമായ സ്വർണമാണ് ഇദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. കലയെ വ്യത്യസ്തമായ രീതിയിൽ നോക്കിക്കാണാനാണ് ഡാവിഞ്ചി സുരേഷ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്.
2012 ൽ നടന്ന നിർഭയ സംഭവത്തിന് ശേഷമാണ് തന്റെ ശിൽപകലയിലൂടെ പ്രതികരണങ്ങൾ അറിയിക്കാൻ തുടങ്ങിയത്. 50 അടി നീളത്തിൽ മണൽ ശിൽപം തീർത്താണ് ആ സംഭവത്തിനെതിരെ ഇദ്ദേഹം പ്രതികരിച്ചത്. ഇത് കൂടാതെ കലാഭവൻ മണിയുടെ പ്രതിമ, പ്രളയ ശിൽപം, കത്വ പെൺകുട്ടിയുടെ കളിമൺ ശിൽപം, ഒടിയൻ ശിൽപം എന്നിവയാണ് ഡാവിഞ്ചി സുരേഷിന്റെ പ്രശസ്തമായ ശിൽപങ്ങൾ. ഈ കലാവൈവിധ്യത്തിന് നിരവധി അവാർഡുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.