
കരിക്കിലേക്ക് വന്നത് തീരെ പ്രതീക്ഷിക്കാതെ: ശ്രുതി സുരേഷ്
- Interviews
പലരും കൊതിക്കുന്ന കരിക്ക് എന്ന സീരീസിന്റെ ഭാഗമായത് എപ്പോഴാണ് എന്ന ചോദ്യത്തിന് ശ്രുതിയുടെ മറുപടി, “വളരെ മുൻപ് തന്നെ സീരീസിലേക്കുള്ള 3 പേരെയും തിരഞ്ഞെടുത്തിരുന്നു. അവസാന നിമിഷം അതിൽ ഒരാൾ പിൻമാറിയപ്പോഴാണ് എനിക്ക് ആ വേഷം കിട്ടിയത്. കരിക്കും കല്ല്യാണക്കച്ചേരിയിലൂടെയുമാണ് ആളുകൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയത്”.
2019 ൽ ജൂൺ എന്ന സിനിമയിലാണ് ശ്രുതി ആദ്യമായി എത്തുന്നത്. പിന്നീട് കരിക്ക് ഫ്ലിക്കിന്റെ റോക്ക് പേപ്പർ സിസേഴ്സ്, കല്ല്യാണക്കച്ചേരി, ഹോം സ്പൂഫ് എന്നിവയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയെടുത്തു. പിന്നീട് അർച്ചന 31 നോട്ട് ഔട്ട്, അന്താക്ഷരി എന്നീ ചിത്രങ്ങളിലും വേഷമിട്ടു.