“ആരംഭിക്കലാമാ”; കൊച്ചിയെ ഇളക്കിമറിച്ച് ഉലകനായകന് വന്‍വരവേല്‍പ്പ്

“ആരംഭിക്കലാമാ”; കൊച്ചിയെ ഇളക്കിമറിച്ച് ഉലകനായകന് വന്‍വരവേല്‍പ്പ്

കൊച്ചിയെ ആവേശത്തിലാറാടിച്ച് ഉലകനായകന്‍ കമലഹാസന്‍റെ മാസ് എൻട്രി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമലഹാസൻ നായകനായെത്തുന്ന ‘വിക്ര’ത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയതായിരുന്നു താരം. കമലഹാസനെ കൂടാതെ നടൻ നരേൻ, ഷിബു തമീൻസ്, റിയ ഷിബു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഉലകനായകന്റെ വരവിനു വേണ്ടി, വൻ ജനാവലിയാണ് കൊച്ചിയിലെ ലുലു മാളിൽ എത്തിയത്. 50 വർഷത്തോളമായി കേരളം തനിക്ക് തരുന്ന സ്നേഹത്തിന് അദ്ദേഹം നന്ദി പറഞ്ഞു. താരത്തിന്റെ ഓരോ വാക്കുകളും കയ്യടിയോടും ആരവത്തോടും ആരാധകർ സ്വീകരിച്ചു.

 

‘വിക്രം’ ഞങ്ങളുടെ സ്നേഹമാണ്, ആ സ്നേഹം നിങ്ങളുടെ കൈകളിലേക്ക് തരുന്നു എന്നാണ് സിനിമയെ കുറിച്ച് കമൽ പറഞ്ഞത്. വമ്പൻ താരനിരയുള്ള തമിഴ് സിനിമകൾ ഇപ്പോൾ കുറവാണെന്നും, എന്നാൽ ‘വിക്രം’ ആ ട്രെൻഡ് തിരിച്ചു കൊണ്ട് വരികയാണെന്നും താരം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ഒട്ടുമിക്ക താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുള്ള താരം, എന്തുകൊണ്ട് മമ്മൂട്ടിയോടൊപ്പം ഒരു സിനിമ ചെയ്തില്ല എന്ന ചോദ്യത്തിന്, നല്ല കഥയ്ക്ക് വേണ്ടി രണ്ടു പേരും കാത്തിരിക്കുകയാണ് എന്നാണ് അദ്ദേഹം പ്രതികരിച്ചത്. 1986ൽ കമൽഹാസൻ തന്നെ നായകനായി എത്തിയ ‘വിക്രം’ എന്ന സിനിമയുടെ യഥാർത്ഥ പേരാണ് ‘വിക്രം ഹിറ്റ്‌ ലിസ്റ്റ്’. എന്നാൽ ആ കഥ പറയേണ്ട സമയം ഇതാണെന്നും, ചിലപ്പോൾ ‘വിക്ര’ത്തിന്റെ മൂന്നാം പതിപ്പിനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

വമ്പൻ താരനിരയുള്ള ‘വിക്ര’ത്തിൽ പ്രധാന വേഷങ്ങളിൽ ഫഹദ് ഫാസിലും വിജയ് സേതുപതിയും എത്തുന്നുണ്ട്.മലയാളതാരങ്ങളായ നരേൻ, കാളിദാസ് ജയറാം ചെമ്പൻ വിനോദ്, ജയറാം തുടങ്ങിയവര്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്നസിനിമ, രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെയാണ് നിർമിക്കുന്നത്. ‘വിക്രം’ ജൂൺ 3 ന് തിയറ്ററിലെത്തും.

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.