
മൈഥിലിയ്ക്ക് കൂട്ടായി ഇനി സമ്പത്ത്; താരത്തിളക്കത്തില്‍ മൈഥിലിയുടെ വിവാഹ സത്കാരം
- Events
നടി മൈഥിലിയുടെ ആർക്കിടെക്ടായ സമ്പത്തും വിവാഹിതരായി . ഗുരുവായൂർ വച്ചാണ് വിവാഹം നടന്നത്. വിവാഹത്തിനു ശേഷം കൊച്ചിയിൽ വച്ചാണ് റിസപ്ഷൻ നടത്തിയത്. വിവാഹത്തിന് വളരെ സിംപിളായി വേഷമിട്ട മൈഥിലി വെഡ്ഡിങ് റിസപ്ഷന് എത്തിയത് റെഡ് കാർപെറ്റ് ലുക്കിലാണ്. റെഡ് ഗൗണും ഡയമണ്ട് ചോക്കറും ധരിച്ചെത്തിയ മൈഥിലി എല്ലാവരുടേയും ശ്രദ്ധ നേടി.മൂന്ന് ലുക്കുകളിലായാണ് വിവാഹദിവസം മൈഥിലി എത്തിയത്. ഗുരുവായൂരിൽ വച്ചുള്ള ചടങ്ങിൽ വളരെ സിംപിളായാണ് മൈഥിലി എത്തിയത്. ഇതിൽ നിന്നും വ്യത്യസ്തമായി വെഡിങ് ഫങ്ഷനിൽ മെറൂൺ സാരിയിൽ മൈഥിലി തിളങ്ങി. തുടർന്ന് കൊച്ചിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിസ് നടത്തിയ റിസപ്ഷനിലാണ് റെഡ് ഗൗണിൽ എത്തിയത്. ശ്രിന്ദ, ജോജു ജോർജ്, ഗ്രേസ് ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് റിസപ്ഷന് എത്തിച്ചേർന്നത്.
പാലേരി മാണിക്യം എന്ന സിനിമയിലൂടെയാണ് മൈഥിലി സിനിമയില്ഡ എത്തുന്നത്. തുടർന്ന് ചട്ടമ്പിനാട്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ , മായാമോഹിനി, ലോഹം, മേരാ നാം ഷാജി തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ചട്ടമ്പിയാണ് മൈഥിലിയുടെ ഇനി ഇറങ്ങാനിരിക്കുന്ന സിനിമ.