ഹിറ്റടിക്കാന്‍ മാത്യു – നസ്ലിന്‍ വീണ്ടുമെത്തുന്നു; ‘നെയ്മറി’ന്‍റെ പൂജ വിശേഷങ്ങള്‍.

ഹിറ്റടിക്കാന്‍ മാത്യു – നസ്ലിന്‍ വീണ്ടുമെത്തുന്നു; ‘നെയ്മറി’ന്‍റെ പൂജ വിശേഷങ്ങള്‍.

വി. സിനിമാസിന്റെ ബാനറിൽ പുറത്തിറക്കുന്ന പുതിയ ചിത്രം നെയ്മറിന്റെ പൂജ വൈക്കം മഹാദേവ ക്ഷേത്രത്തിൽ വച്ച്  നടന്നു. മാത്യുവും നസ്ലിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സുധി മാഡിസണാണ്. ചടങ്ങിൽ സിനിമാ ക്രൂ അം​ഗങ്ങളും കുടുംബാം​ഗങ്ങളുമാണ് പങ്കെടുത്തത്. പദ്മ ഉദയാണ്  ഈ ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്. വി സിനിമാസിന്റെ തന്നെ ബാനറിൽ പുറത്തിറങ്ങിയ ഓപ്പറേഷൻ ജാവയുടെ കോ- ഡയറക്ടറായി പ്രവർത്തിച്ച വ്യക്തിയാണ് സുധി മാഡിസൺ. കൂടാതെ ജില്ല, ​ഗപ്പി, ഹാപ്പി വെഡ്ഡിങ്, സ്റ്റൈൽ, അമ്പിളി എന്നീ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

തണ്ണീർ മത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളിലൂടെ പരിചിതമായ മുഖമാണ് മാത്യു തോമസ്, തണ്ണീർ മത്തൻ ദിനങ്ങൾ, കുരുതി, ഹോം, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങലിലൂടെയാണ് നസ്ലിനെ അറിയപ്പെടുന്നത്. ഷാൻ റഹ്മാൻ ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. ആൽബി ക്യാമറ കൈകാര്യം ചെയ്യുന്നു.

Spread the love

Related post

ലോകത്തിലെ  ആദ്യ സിം​ഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ; ‘ഇരവിൻ നിഴൽ’ റിലീസിനെത്തുന്നു

ലോകത്തിലെ  ആദ്യ സിം​ഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ; ‘ഇരവിൻ…

നടൻ പാർഥിപൻ രചനയും സംവിധാനവും നിര്‍വഹിച്ച്, കേന്ദ്ര കഥാപാത്രമായെത്തുന്ന  തമിഴ് ചിത്രം ‘ഇരവിൻ നിഴൽ’ ജൂലൈ…
വീരേന്ദ്രകുമാറായി സിദ്ദിഖ്; എബ്രിട് ഷൈന്‍റെ നിവിന്‍ പോളി-ആസിഫ് അലി ചിത്രം ‘മഹാവീര്യർ’ പുതിയ ക്യാരക്ടർ പോസ്റ്റർ എത്തി

വീരേന്ദ്രകുമാറായി സിദ്ദിഖ്; എബ്രിട് ഷൈന്‍റെ നിവിന്‍ പോളി-ആസിഫ് അലി ചിത്രം ‘മഹാവീര്യർ’…

പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ്…
നടി അംബിക റാവു അന്തരിച്ചു

നടി അംബിക റാവു അന്തരിച്ചു

കുംബളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മ വേഷത്തിലൂടെ ശ്രദ്ധനേടിയ, പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബിക…

Leave a Reply

Your email address will not be published.