വിൻസിയുടെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ടൈറ്റിൽ റിലീസ്

വിൻസിയുടെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ടൈറ്റിൽ റിലീസ്

റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ വിൻസി അലോഷ്യസിന്റെ ആ​ദ്യ ബോളിവുഡ് ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തു. ഹിന്ദി ഉൾപ്പെടെ മൂന്ന് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്. ഫെയ്സ് ഓഫ് ദി ഫെയ്സ് ലെസ്സ് എന്നതാണ് പുതിയ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.മിഷൻ പ്രവർത്തനങ്ങളുടെ ഭാ​ഗമായി തന്റെ 21ാം വയസ്സിൽ മദ്ധ്യപ്ര​ദേശിൽ  എത്തപ്പെടുകയും തുടർന്ന് അവിടത്തെ പീഡിത ജനങ്ങൾക്കായി ജീവിച്ച സിസ്റ്റർ റാണി മരിയയുടെ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്.  ഷയ്സൺ. പി. ഔസേപ്പാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  സിസ്റ്റർ റാണി മരിയയാണ്  വിൻസി സ്ക്രീനിൽ എത്തുന്നത്.

ഹിന്ദി , മലയാളം, സ്പാനിഷ് എന്നീ ഭാഷകളിലാണ് ചിത്രം ഇറങ്ങുന്നത്. 15 സംസാഥാനങ്ങലിൽ നിന്നുള്ള ആർട്ടിസ്റ്റുകളും ടെക്നീഷ്യൻസുമാണ് ഈ ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നത്. നായികാ നായകൻ എന്ന ടെലിവിഷൻ ഷോയിലൂടെയാണ് വിന്‌സി അലോഷ്യസിനെ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയത്. ഭീമന്റെ വഴി എന്ന ചിത്രത്തിലെ വിൻസിയുടെ വേഷം ശ്രദ്ധ നേടിയിരുന്നു.

Spread the love

Related post

കുഴിയിൽ വീഴാതെ ‘ന്നാ താൻ കേസ് കൊട്’; ചാക്കോച്ചൻ ചിത്രം ഇനി ഒടിടിയിൽ

കുഴിയിൽ വീഴാതെ ‘ന്നാ താൻ കേസ് കൊട്’; ചാക്കോച്ചൻ ചിത്രം…

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ താൻ കേസ്…
പൃഥ്വിരാജ് എത്തില്ല, ചാക്കോച്ചൻ വരും, ‘ഒറ്റ്’ ഓണത്തിന് എന്ന് മമ്മൂട്ടി

പൃഥ്വിരാജ് എത്തില്ല, ചാക്കോച്ചൻ വരും, ‘ഒറ്റ്’ ഓണത്തിന് എന്ന് മമ്മൂട്ടി

ഇക്കുറി ഓണത്തിന് തിയറ്റുകളില്‍ ആഘോഷമായിരിക്കും. ഓണ റീലീസായി ഇന്ന് ‘പാല്‍ത്തു ജാൻവര്‍’ എത്തിക്കഴിഞ്ഞു. ‘പത്തൊമ്പതാം നൂറ്റാണ്ട്’,…
തമിഴ് റിലീസുമായി ബന്ധപ്പെട്ട കാരണങ്ങള്‍; ‘ഒറ്റ്’ റിലീസ് തീയതി നീട്ടി

തമിഴ് റിലീസുമായി ബന്ധപ്പെട്ട കാരണങ്ങള്‍; ‘ഒറ്റ്’ റിലീസ് തീയതി നീട്ടി

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം ഒറ്റിന്റെ റിലീസ് തീയതി മാറ്റി.…

Leave a Reply

Your email address will not be published.