
ഇത്തവണ സുരാജിനൊപ്പം ഇന്ദ്രജിത്ത്; പത്താം വളവ് പ്രീ റിലീസ് ഇവന്റ്
- Events
ഇന്ദ്രജിത്ത് സുകുമാരനും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പത്താം വളവ് എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് കൊച്ചിയിലെ ഒബ്രോൺ മാളിൽ വച്ച് നടന്നു. സുരാജ് വെഞ്ഞാറമൂടും, ഇന്ദ്രജിത്തും അതിഥിയും മുക്തയും കുടുംബവും ഈവന്റിൽ പങ്കെടുത്തു.ചിത്രത്തിന്റെ സംവിധായകൻ എം. പദ്മകുമാറും മറ്റ് അണിയറ പ്രവർത്തകരും ഈവന്റിൽ ഒത്തു കൂടി. ചിത്രത്തിലെ തങ്ങളുടെ വേഷത്തെക്കുറിച്ചും സിനിമയെക്കുറിച്ചും സുരാജ്, ഇന്ദ്രജിത്ത്,അജ്മൽ അമീർ, കിയാര, നന്ദൻ ഉണ്ണി, ക്രിട്ടിക തുടങ്ങിയവർ സംസാരിച്ചു. സോളമൻ എന്ന കഥാപാത്രമായാണ് സുരാജ് സ്ക്രീൻ വരുന്നത്. പോലീസ് വേഷത്തിൽ ഇന്ദ്രജിത്തും സ്ക്രീനിലെത്തും.
എം. പദ്മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് പത്താം വളവ്. ഒരു ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രമാണ് പത്താം വളവ്. ചിലരുടെ ജീവിതത്തിൽ കിട്ടേണ്ട നീതി കിട്ടാതിരിക്കുമ്പോഴുള്ള പ്രശ്നങ്ങളാണ് പത്താം വളവിൽ കാണിച്ചിരിക്കുന്നത്. രതീഷ് റാം ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കും. രഞ്ജിൻ രാജാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.