
പള്ളീലച്ചനായി സിജു വില്സന്; ‘വരയന്‍’ ട്രെയിലര്‍ റിലീസ് ഇവന്റ്
- Events
സിജു വിൽസനെ നായകനാക്കി ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം വരയന്റെ ട്രെയ്ലർ പുറത്തു വിട്ടു. സിജു വിൽസൺ ഒരു വൈദികന്റെ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. ഹാസ്യത്തിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ചിത്രമാണ് വരയൻ. ചടങ്ങിൽ ചിത്രത്തിന്റെ സംവിധായകൻ ജിജോ ജോസ്, തിരക്കഥാകൃത്ത് ഡാനി കപ്പൂച്ചിൻ അഭിനേതാക്കളായ സിജു വിൽസൺ, ലിയോണ ലിഷോയ് തുടങ്ങിയവരും പങ്കെടുത്തു.ഒരു ഫാദർ എഴുതിയതുകൊണ്ട് മാത്രം ഈ ചിത്രത്തെ വിലയിരുത്തരുത് എന്ന് സംവിധായകൻ മാധ്യമങ്ങളോട് പറഞ്ഞു. സിജു വിൽസൺ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ വേഷത്തിലും ഭാവത്തിലുമാണ് ഈ സിനിമയിൽ ഉള്ളത് എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
സിജു വിൽസൺ അച്ഛൻ വേഷത്തിലെത്തുന്ന ആദ്യ ചിത്രമാണ് വരയൻ. ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഫാദർ ഡാനി കപൂചിനാണ്. ലിയോണ ലിഷോയാണ് നായികയായി എത്തുന്നത്. രജീഷ് രാമൻ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത് പ്രകാശ് അലക്സാണ്.