
ഇ-വലയത്തിന്റെ ട്രയ്ലര്‍ & പോസ്റ്റര്‍ റിലീസ് ഇവന്റ്
- Events
ഇന്റർനെറ്റ് വലയത്തിൽ പെട്ടുപോയ ആളുകളെ പ്രതിനിഥീകരിക്കുന്ന ചിത്രമായ ഇ- വലയത്തിന്റെ ടൈറ്റിൽ പോസ്റ്ററും ട്രെയ്ലറും റിലീസ് ചെയ്തു. ചടങ്ങിൽ ചിത്രത്തിന്റെ സംവിധായിക രേവതി. എസ്. വർമ, പുതുമുഖ നായിക ആഷ്ലി ഉഷ, മറ്റ് അഭിനേതാക്കളായ നന്ദു, അക്ഷയ് പ്രശാന്ത്, തുടങ്ങിയവരും പങ്കെടുത്തു. കായികതാരമായ പി.ടി. ഉഷ മുഖ്യാതിഥിയായി എത്തി.ചിത്രത്തിന്റെ പേരിനെ സൂചിപ്പിക്കുന്ന തരത്തിൽ ഒരു വലയത്തിന്റെ മാതൃകയും ഈ- വലയം ടീം അവതരിപ്പിച്ചു. ആ സിനിമ ഉണ്ടാകാനുള്ള കാരണങ്ങളും അതിലേക്ക് പ്രേരിപ്പിച്ച കാരമങ്ങളും സംവിധായിക വ്യക്തമാക്കി. പിടി ഉഷ, നന്ദു തുടങ്ങിയവർ സംസാരിച്ചു.
രേവതി എസ് വർമ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇ- വലയം. ആഷ്ലി ഉഷ, രഞ്ജി പണിക്കർ, നന്ദു, മുത്തുമണി, ഷാലു റഹീം എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ജോബി ജോയ് വിളങ്ങൻപാറയാണ് ചിത്രം നിർമിക്കുന്നത്. ഫോണിന്റെ അമിതോപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ മൂന്ന് കുട്ടികളിലൂടെ കാണിച്ചു തരുന്നതാണ് സിനിമ.